ETV Bharat / state

കോഴിക്കോട്‌ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌മെന്‍റ് സോണുകള്‍

ജില്ലയില്‍ സമ്പർക്ക രോഗവ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കോഴിക്കോട്‌ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌മെന്‍റ് സോണുകള്‍  കോഴിക്കോട്‌ ജില്ല  കണ്ടെയ്‌മെന്‍റ് സോണ്‍  കോഴിക്കോട്‌  kozhikode district  kozhikode  containment zones
കോഴിക്കോട്‌ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌മെന്‍റ് സോണുകള്‍
author img

By

Published : Jul 24, 2020, 4:03 PM IST

കോഴിക്കോട്‌: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ്‌ സോണുകള്‍ പ്രഖ്യാപിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ 5, 6 വാർഡുകൾ, ഓമശ്ശേരി പഞ്ചായത്തിലെ 10, 11 വാർഡുകൾ, മുക്കം നഗരസഭയിലെ രണ്ട് ഡിവിഷനുകൾ, മാവൂർ പഞ്ചായത്തിലെ 2, 4 വാർഡുകൾ എന്നിവയാണ് പുതുതായി കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയത്. ജില്ലയില്‍ സമ്പർക്ക രോഗവ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മേഖലയിലെ 5, 6 വാർഡുകളാണ് പുതുതായി കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയത്. പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 18 ജീവനക്കാരില്‍ ഒരാള്‍ ഈ വാർഡുകളിലുള്ളവരുമായി സമ്പർക്കമുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് നടപടി. പ്രദേശത്തേക്കുള്ള ഒമ്പതോളം റോഡുകൾ പൂർണമായും അടച്ചു.

ഓമശ്ശേരി പഞ്ചായത്തില്‍ നേരത്തെ കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയ 8, 9 വാർഡുകളായ അമ്പലക്കണ്ടി, ആലിൻതറ വാർഡുകൾക്ക് പുറമെ 10, 11 വാർഡുകളായ വെണ്ണക്കോട്, നടമ്മൽ പൊയിൽ വാർഡുകളും കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി. പ്രദേശത്ത് ഒരാൾക്ക് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഈ വാർഡുകളോട് ചേർന്ന് നിൽക്കുന്ന മുക്കം നഗരസഭയിലെ ഇരട്ടക്കുളങ്ങര, വെണ്ണക്കട് ഡിവിഷനുകളും കണ്ടെയ്ൻമെൻ്റ് സോണിലാണ്. മാവൂർ പഞ്ചായത്തിലെ 2, 4 വാർഡുകളായ വളയന്നൂർ, കുറ്റിക്കടവ് പ്രദേശങ്ങളും കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെടുത്തി. നേരത്തെ പെരുമണ്ണ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടുർ വാർഡും കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ജില്ല ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ല കലക്ടടറുടേതാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.