കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം മൊബൈൽ ഫോണിൽ സംസാരിച്ച ഡ്രൈവർക്കെതിരെ പൊലീസ് നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസാണ് പിടികൂടിയത്.
പിടികൂടിയ ഉടനെ രണ്ടായിരം രൂപ പിഴ ഈടാക്കി. തുടര്‍ന്ന് ബസ് ഡ്രൈവർ മലപ്പുറം കൊടക്കാട് സ്വദേശി കെ.വി സുമേഷിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് പൊലീസ് ശുപാർശ ചെയ്‌തു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ഹൈവേ പട്രോളിങ് വിഭാഗമാണ് പിഴ ചുമത്തിയത്.
അതേസമയം ഫറോഖ് പേട്ട മുതൽ ഇടിമുഴക്കിൽ വരെ ബസ് ഓടിക്കുന്നതിനിടെ എട്ട് തവണയാണ് ഡ്രൈവർ ഫോണില്‍ സംസാരിച്ചത്. യാത്രക്കാർ പകർത്തിയ ഡ്രൈവർ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.