കോഴിക്കോട്: കൊവിഡിനെ ഭയന്നല്ല ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും മാറി നിൽക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. ഭൂരിപക്ഷത്തെ സ്വാധീനിക്കാൻ എൽ.ഡി.എഫ് വർഗീയ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. വർഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളുടെ മനസിൽ സ്ഥാനം പിടിക്കുന്ന ബി.ജെ.പി തന്ത്രമാണ് സി.പി.എം കേരളത്തിൽ പയറ്റുന്നത്.
അഴിമതി കൊണ്ട് വികൃതമായ സർക്കാരാണ് കേരളം ഭരിക്കുന്നത്. നാലര വർഷത്തെ ഭരണകാലത്തിനിടയിൽ എൽ.ഡി.എഫ് സർക്കാർ അധികാര വികേന്ദ്രീകരണത്തിന്‍റെ അന്തസത്തയെ തകർത്തിരിക്കുകയാണെന്നും 25 വർഷകാലത്തെ ഭരണകാലത്ത് കേരളത്തിൽ ഇത് ആദ്യമായിട്ടാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.