ETV Bharat / state

വികെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് കിഫ്ബിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം: എംകെ മുനീര്‍

പാലം പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാറാണ്. അതിനുള്ള അറസ്റ്റ് ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. 12 പേര്‍ അകത്താകുമെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. ശേഷം തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണെന്നും മുനീർ

VK Ibrahim Kunju  MK Muneer  വികെ ഇബ്രാഹീം കുഞ്ഞ്  അറസ്റ്റ് രാഷ്ട്രീയ പ്രേരിതം  പാലാരിവട്ടം കേസ്  യുഡിഎഫിനെതിരെ പ്രതികാര നടപടി
വികെ ഇബ്രാഹീം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം
author img

By

Published : Nov 18, 2020, 10:10 PM IST

കോഴിക്കോട്: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്ന് എംകെ മുനിര്‍ എം.എല്‍.എ. പാലം പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാറാണ്. അതിനുള്ള അറസ്റ്റ് ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. 12 പേര്‍ അകത്താകുമെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. ശേഷം തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. എന്നാല്‍ കരാറുകാരന്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട്. കേരള പൊലീസിനെ ഉപയോഗിച്ച് മുസ്ലീം ലീഗ് എംഎല്‍എമാരെ ജയിലില്‍ അടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. 100 കോടിയുടെ പാലം പണിയാന്‍ കഴിയാത്ത കമ്പനിക്ക് 1000 കോടിയുടെ പദ്ധതി നല്‍കി കരാറുകാരനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.