ETV Bharat / state

Mid Day Meal Program Facing Crisis : ഫണ്ട് മുടങ്ങി, സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ - what is Mid Day Meal Program

Mid Day Meal Program in Schools കഴിഞ്ഞ മൂന്ന് മാസമായി സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കുന്നില്ല. ഉച്ചഭക്ഷണ ചുമതലയുള്ള സ്‌കൂളിലെ പ്രധാന അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്ന് പണമിറക്കിയാണ് ഭക്ഷണം നല്‍കിയിരുന്നത്

Mid Day Meal Program Facing Crisis  Mid Day Meal Program in Schools facing crisis  Mid Day Meal Program  Mid Day Meal Program Facing fund shortage  ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ  സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി  ഉച്ചഭക്ഷണ പദ്ധതി  Mid Day Meal Program in Schools  Public Finance Monitoring System  History behind the Mid Day Meal Program  what is Mid Day Meal Program  who started the Mid Day Meal Program
Mid Day Meal Program Facing Crisis
author img

By ETV Bharat Kerala Team

Published : Sep 4, 2023, 3:04 PM IST

കോഴിക്കോട് : സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് മുടങ്ങിയതോടെ അവതാളത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി (Mid Day Meal Program Facing Crisis). കഴിഞ്ഞ മൂന്ന് മാസമായി സർക്കാരിൽ നിന്ന് ഒരു രൂപ പോലും കിട്ടാതായതോടെ നടത്തിപ്പുകാർ ചക്രശ്വാസം വലിക്കുകയാണ്. ഓരോ സ്‌കൂളുകളിലെയും പ്രധാന അധ്യാപകനാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല (Mid Day Meal Program in Schools).

സ്വന്തം കീശയിൽ നിന്നും മറ്റ് ഫണ്ടുകളിൽ നിന്നും കടമെടുത്ത് മതിയായെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇതോടെ സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന കുട്ടികളുടെ സ്‌കൂളിൽ നിന്നുള്ള അന്നം മുടങ്ങാൻ പോവുകയാണ്. 2023 ജൂൺ മുതൽ ലഭിക്കേണ്ട തുക സർക്കാർ ഇതുവരെ വിതരണം ചെയ്‌തിട്ടില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല എന്ന പതിവ് പല്ലവിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നതെന്ന് അധ്യാപകർ പറയുന്നു.

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർധിച്ചിട്ടും 2016ൽ നിശ്ചയിച്ച നിരക്ക് പ്രകാരമാണ് ഇപ്പോഴും ചെലവ് നൽകുന്നത്. 150 കുട്ടികൾ വരെ പഠിക്കുന്ന സ്‌കൂളുകളിൽ കുട്ടി ഒന്നിന് എട്ട് രൂപയും അഞ്ഞൂറ് കുട്ടികൾ വരെ പഠിക്കുന്ന സ്‌കൂളുകളിൽ കുട്ടി ഒന്നിന് ഏഴ് രൂപയും അഞ്ഞൂറിന് മുകളിലേക്ക് ആറ് രൂപയും എന്നതാണ് കണക്ക്. ഫണ്ടിൽ തിരിമറി നടന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തതോടെ പബ്ലിക് ഫിനാൻസ് മോണിറ്ററിങ് സിസ്റ്റം (Public Finance Monitoring System) ഉപയോഗിച്ച് കാര്യക്ഷമമായ രീതിയിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്.

പ്രധാന അധ്യാപകന് തന്നെയാണ് ഇതിൻ്റെ ചുമതലയും. മാസങ്ങളായി തുക കുടിശ്ശികയായതോടെ സാധനങ്ങൾ വിതരണം ചെയ്യുന്നവർ അത് നിർത്തി. കുട്ടികളെയോർത്ത് കടം വാങ്ങിയ അധ്യാപകരും തളർന്നിരിക്കുകയാണ്. ഉച്ചഭക്ഷണ പദ്ധതി നിർത്തി വയ്ക്കു‌ന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് അധ്യാപക സംഘടനകൾ. ഭരണ അനുകൂല സംഘടനകൾ വിമുഖത കാണിച്ചതോടെ ഒരു തീരുമാനമെടുക്കാൻ മറ്റുള്ളവർക്കും സാധിക്കുന്നില്ല.

മാറ്റത്തിന് തുടക്കം കുറിച്ച ആ ചോദ്യം : നമ്മുടെ രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പ്, 1923ലാണ് മദ്രാസ് പ്രസിഡൻസിയിലെ കോർപറേഷൻ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ആദ്യമായി ഉച്ചഭക്ഷണം നൽകി തുടങ്ങിയത്. 1930 മുതൽ ഫ്രഞ്ച് ഭരണത്തിന് കീഴിലുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും പദ്ധതി നടപ്പിലാക്കി. എന്നാൽ 1960ലാണ് ഇതിനൊരു വഴിത്തിരിവുണ്ടാകുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കെ കാമരാജിൻ്റെ വാഹനം റെയിൽവേ ലെവൽക്രോസിൽ നിർത്തിയപ്പോൾ അദ്ദേഹം ഒരു കാഴ്‌ച കണ്ടു. കുറച്ച് കുട്ടികൾ പശുക്കളെയും ആടുകളെയും മേച്ച് നടക്കുന്നു.

കാറിൽ നിന്ന് ഇറങ്ങിയ അദ്ദേഹം കുട്ടികളോട് ചോദിച്ചു.എന്താണ് നിങ്ങൾ സ്‌കൂളിൽ പോകാത്തതെന്ന്.ഇദ്ദേഹം മുഖ്യമന്ത്രിയാണെന്നൊന്നും അറിയാത്ത കുട്ടികളിൽ ഒരാൾ തിരിച്ച് ചോദിച്ചു. സ്‌കൂളിൽ പോയാൽ നിങ്ങൾ ഭക്ഷണം തരുമോ എന്ന്. ആ ചോദ്യമാണ് സ്വതന്ത്ര ഭാരതത്തിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത് (History behind the Mid Day Meal Program). അച്ഛൻ മരിച്ചതിന് പിന്നാലെ കുടുംബത്തെ സഹായിക്കാൻ നിർബന്ധിതനായതിനെ തുടർന്ന് സ്‌കൂളിൽ നിന്നും പന്ത്രണ്ടാം വയസിൽ പുറത്താക്കപ്പെട്ട കാമരാജ്, രാഷ്ട്രീയത്തിലെ കിംഗ് മേക്കറായതും ഭാരതരത്ന നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചതും ചരിത്രം.

1961ൻ്റെ അവസാനത്തിലാണ് കേരളത്തില്‍ സർക്കാർ പ്രാഥമിക വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്. പോഷക മൂല്യം കൂടിയതും ശരീരക്ഷീണം അകറ്റുന്നതുമായ ഉത്തരേന്ത്യൻ ഭക്ഷണമായ കമ്പത്തിൻ്റെ ഉപ്പുമാവിലായിരുന്നു തുടക്കം. കോ-ഓപ്പറേറ്റീവ് ഫോർ അമേരിക്കൻ റിലീഫ് എവരിവേർ അഥവാ 'കെയർ' ആണ് ഇതിനുള്ള ധനസഹായം നൽകിയത്. എന്നാൽ 1984 ഓടെ ഈ സംഘടന പദ്ധതിയിൽ നിന്ന് പിൻവലിഞ്ഞു. ഇതോടെ ഈ ഭാരിച്ച ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഉച്ചക്കഞ്ഞി എന്ന പേരിൽ താഴ്ന്ന ക്ലാസുകളിൽ തുടങ്ങിയ പദ്ധതി വൈകാതെ യുപി ക്ലാസുകളിലേക്കും എയ്‌ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു.

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം 2002ഓടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി. 2021 സെപ്റ്റംബറിൽ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പോഷണ്‍ ശക്തി നിർമാണ്‍ സ്‌കീം എന്നാക്കി മാറ്റി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. കേന്ദ്രം 60 ശതമാനവും സംസ്ഥാനങ്ങൾ 40 ശതമാനവും നൽകുന്നു. ധാന്യങ്ങളും അനുബന്ധ ഭക്ഷണത്തിനുള്ള ധനസഹായവുമാണ് കേന്ദ്രം നിർവഹിക്കുന്നത്. ഗതാഗതം, ഭക്ഷണം തയാറാക്കാനുള്ള സൗകര്യം, തൊഴിലാളികൾ എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ചുമതലയാണ്.

നിലവിൽ ഒന്നുമുതൽ എട്ട് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ ചോറും കറിയും രണ്ട് വിഭവങ്ങളുമാണ് നൽകി വരുന്നത്. ആഴ്‌ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും. ഫണ്ടിൻ്റെ ലഭ്യതയും താത്‌പര്യവും അനുസരിച്ച് മത്സ്യ, മാംസാഹാരങ്ങൾ മെനുവിൽ ഉൾപ്പെടുത്താനും സംസ്ഥാന സർക്കാർ നിർദേശമുണ്ട്. ഇതെല്ലാം കാര്യക്ഷമമായി നടപ്പാക്കിയതിലൂടെയാണ് കേരളം ഒന്നാമതെത്തിയത്.

മൂവായിരത്തോളം കുട്ടികൾ വരെ ആഘോഷപൂർവം ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂൾ വരെ കേരളത്തിലുണ്ട്. ഇതിനോട് വിമുഖത കാണിക്കുന്ന രക്ഷിതാക്കളുടെ എണ്ണവും വളരെ കുറഞ്ഞു. കുട്ടികളുടെ ജന്മദിനത്തിലും വിശേഷാൽ ദിവസങ്ങളിലും മിഠായി കൊണ്ടുവരുന്നതിന് പകരം ഭക്ഷണ സാധനങ്ങൾ നൽകി ഉച്ചയൂൺ വിഭവ സമൃദ്ധമാക്കുന്നതും ഈ പദ്ധതിയുടെ വിജയമാണ്.

പാചകത്തൊഴിലാളികളുടെ അകമഴിഞ്ഞ പ്രവർത്തനമാണ് ഇതിൽ പ്രത്യേകം കാണേണ്ടത്. തുച്ഛമായ വേതനത്തിലും കുട്ടികളെയോർത്ത് മാത്രം ഈ രംഗത്ത് തുടരുന്നവരാണ് പലരും. കുട്ടികൾ കുറവുള്ള സ്‌കൂളുകളിൽ ഒരു പാചക തൊഴിലാളിയെയാണ് അനുവദിച്ചിരിക്കുന്നത്. അഞ്ഞൂറ് കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ രണ്ട് പേരെയാണ് പാചകത്തിന് അനുവദിച്ചിരിക്കുന്നത്. അതിന് മുകളിലേക്ക് കുട്ടികൾ എത്ര കൂടിയാലും രണ്ട് തൊഴിലാളികൾ എന്നത് തന്നെയാണ് സർക്കാർ കണക്ക്. പാചക തൊഴിലാളികളുടെ ദയനീയ അവസ്ഥയും സർക്കാർ കേൾക്കേണ്ടതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.