കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് ജില്ല വിട്ടതായി അന്വേഷണ സംഘം. ഇയാൾ മലപ്പുറത്തേക്ക് കടന്നെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ കൊണ്ടുപോയ സ്കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞതെന്ന് പൊലീസ് സംശയിക്കുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനം തിരിച്ചറിഞ്ഞട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാൾ പോകാനിടയുളള വിവിധ സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്.
Also read: അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു
ഇയാൾ നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ സുദര്‍ശന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. റിമാൻഡിലുള്ള ഒന്നും മൂന്നും പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.