ETV Bharat / state

കെ റെയില്‍ കല്ലായിയില്‍ ആദ്യം പ്രതിഷേധം, പിന്നീട് കല്ലിടല്‍, ഒടുവില്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് സമരക്കാർ - കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു

പ്രദേശവാസികൾക്കൊപ്പം കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി പ്രവർത്തകരും ചേർന്നാണ് പ്രതിഷേധിച്ചത്. പ്രതിഷധം വകവെക്കാതെ കല്ലിട്ടെങ്കിലും പിന്നീട് നാട്ടുകാർ കല്ലുകൾ പിഴുതെറിഞ്ഞു.

Massive protest in Kallai  protest in Kallai against K Rail Silver Line survey  സില്‍വര്‍ ലൈനിനെതിരെ കല്ലായിയില്‍ പ്രതിഷേധം  കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു  കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി
സില്‍വര്‍ ലൈനിനെതിരെ കല്ലായിയില്‍ വന്‍ പ്രതിഷേധം; സര്‍വെ കല്ലുകള്‍ പിഴുതെറിഞ്ഞു
author img

By

Published : Mar 18, 2022, 5:44 PM IST

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കല്ലായിയിലും സംഘര്‍ഷം. പദ്ധതിയുടെ സർവ്വെ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രദേശ വാസികൾക്കൊപ്പം കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി പ്രവർത്തകരും ചേർന്നാണ് പ്രതിഷേധിച്ചത്. പ്രതിഷേധം വകവെക്കാതെ കല്ലിട്ടെങ്കിലും പിന്നീട് നാട്ടുകാർ കല്ലുകൾ പിഴുതെറിഞ്ഞു.

സില്‍വര്‍ ലൈനിനെതിരെ കല്ലായിയില്‍ വന്‍ പ്രതിഷേധം; സര്‍വെ കല്ലുകള്‍ പിഴുതെറിഞ്ഞു

പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തുംതള്ളിലും ഒരു പെൺകുട്ടിക്ക് മർദ്ദനമേറ്റതായി നാട്ടുകാര്‍ ആരോപിച്ചു. പൊലീസ് നെഞ്ചിന് കുത്തുകയായിരുന്നെന്നാണ് പെൺകുട്ടി പറയുന്നത്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തിനിടെ നിരവധി സ്ത്രീകളടക്കമുള്ളവർക്ക് മർദ്ദനമേറ്റതായി ആരോപണമുണ്ട്.

അതിനിടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുമ്പോട്ടു പോകുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ എം.കെ രാഘവന്‍ എം.പി രംഗത്ത് എത്തി. നടപടികളില്‍ നിന്നും പൊലീസും റവന്യു വകുപ്പും പിന്മാറണമെന്നും എംപി ആവശ്യപ്പെട്ടു.

Also Read: കെ-റെയില്‍ കല്ലിടലിനെതിരെ കല്ലായിയില്‍ പ്രതിഷേധം; സ്ത്രീകളടക്കമുള്ളവരെ അറസ്റ്റ് ചെയ്‌ത് നീക്കി

കല്ലായി റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ജനവാസ മേഖലയിലാണ് സർവെക്കായി രാവിലെ ഉദ്യോഗസ്ഥർ എത്തിയത്. പ്രദേശ വാസികളുടെ എതിർപ്പിനിടയിലും കനത്ത പൊലീസ് സുരക്ഷയിൽ മൂന്നു വീടുകൾക്ക് മുന്നിൽ കല്ലുകൾ സ്ഥാപിച്ചു. പിന്നീടാണ് പ്രതിഷേധം കനത്തത്. ഇതോടെ ഭൂമി ഏറ്റെടുക്കുകയല്ല മറിച്ച് സർവ്വേ നടത്തുകയാണ് ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാല്‍ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു. കളത്തിൽ പറമ്പിലെ വീട്ടു മുറ്റത്ത് സർവ്വേകല്ലുകൾ സ്ഥാപിക്കാനത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളടക്കുള്ള നാട്ടുകാർ തടഞ്ഞതോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് കുറഞ്ഞ സമയം സർവ്വേ നടപടികൾ നിർത്തി വെച്ചെങ്കിലും പിന്നീട് കൂടുതൽ പൊലീസ് എത്തി ഉദ്യോഗസ്ഥരുമായി സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നത് തുടർന്നു.

തൊട്ടുപിന്നാലെ ബി.ജെ.പി പ്രവർത്തകരും നാട്ടുക്കാരും ചേർന്ന് സർവ്വെ കല്ലുകൾ പിഴുതെറിഞ്ഞു. കോഴിക്കോട് ജില്ലയിൽ നിലവിൽ സമരസമിതികളില്ലാത്ത മേഖലകളിൽ കൂടി സമരസമിതികൾ രൂപീകരിക്കാനും പ്രതിഷേധം കടപ്പിക്കാനുമാണ് ജനകീയ സമരസമിതിയുടെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.