ETV Bharat / state

മുത്തപ്പൻ പുഴയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

അഞ്ചു പേർ അടങ്ങുന്ന സംഘം പരസ്യമായി അങ്ങാടിയിലേക്ക് ഇറങ്ങി ആളുകളോട് സംസാരിക്കുകയും അശോകൻ എന്നയാളുടെ ചായക്കടയിൽ നിന്നും ചായ കുടിക്കുകയും ചെയ്തെന്ന് നാട്ടുകാർ പറയുന്നു.

Maoist, kozhikode, police  ആയുധധാരികളെത്തി  Maoist  latest Malayalam news updates  കോഴിക്കോട്  മുത്തപ്പൻപുഴ അങ്ങാടി
മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളെത്തി
author img

By

Published : Dec 19, 2019, 9:52 AM IST

Updated : Dec 19, 2019, 12:30 PM IST

കോഴിക്കോട്: മുത്തപ്പൻപുഴയില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെയാണ് ഏഴ് പേരടങ്ങുന്ന ആയുധധാരികളുടെ സംഘം കോഴിക്കോട് മുത്തപ്പൻപുഴ അങ്ങാടിയിൽ എത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും മുത്തപ്പൻ പുഴ അങ്ങാടിയില്‍ എത്തി പോസ്റ്റർ പതിച്ചു. നാട്ടുകാരില്‍ ചിലരോട് സംസാരിച്ച സംഘം മുത്തപ്പൻ പുഴയില്‍ നടക്കുന്ന കർഷക സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചാണ് മടങ്ങിയത്. സാധാരണയായി കണ്ട് വരുന്ന തരത്തിലുള്ള സ്ഥിരം പോസ്റ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ പോസ്റ്ററുകൾ.

Maoist, kozhikode, police  ആയുധധാരികളെത്തി  Maoist  latest Malayalam news updates  കോഴിക്കോട്  മുത്തപ്പൻപുഴ അങ്ങാടി
മാവോയിസ്റ്റുകൾ പതിപ്പിച്ച പോസ്റ്ററുകൾ

വെള്ളവും, കാടും, ഭൂമിയും, മനുഷ്യരുടെ താണെന്നും കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണം എന്നും എഴുതിയ പോസ്റ്ററിൽ മുത്തപ്പൻപുഴയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Intro:മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളെത്തി Body:ഇന്നു രാവിലെ ആറു മണിയോടെയാണ് 7 പേരടങ്ങുന്ന ആയുധധാരികളുടെ സംഘം മുത്തപ്പൻപുഴ അങ്ങാടിയിൽ എത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് എത്തിയത്. അതിൽ അഞ്ചു പേർ പരസ്യ പരസ്യമായി അങ്ങാടിയിലേക്ക് ഇറങ്ങി ആളുകളോട് സംസാരിക്കുകയും അശോകൻ എന്നയാളുടെ ചായക്കടയിൽ നിന്നും ചായ കുടിച്ചാണ് മടങ്ങിയത്. രണ്ടുപേർ പുഴയിൽ കാത്തുനിൽക്കുകയായിരുന്നു.
കർഷകർക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സംഘം മടങ്ങിയത്.
സാധാരണ സ്ഥിരംപോസ്റ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു ഇന്നത്തെ പോസ്റ്ററുകൾ.
വെള്ളവും,  കാടും, ഭൂമിയും, മനുഷ്യരുടെ താണെന്നും കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണം  എന്നും മുത്തപ്പൻപുഴ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മടങ്ങുന്ന സമയത്ത് നിരവധി വീടുകളിലും സംഘം പോയിട്ടുണ്ട്. തിരുവമ്പാടി മുത്തപ്പൻപുഴ, ആനക്കാംപൊയിൽ തുടങ്ങിയ ഭാഗങ്ങളിൽ നിരവധി തവണകളായി സംഘം എത്തുമ്പോൾ അത് ചെറിയ രീതിയിൽ ജനങ്ങളിൽ ആശങ്കയും നടത്തുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Dec 19, 2019, 12:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.