കോഴിക്കോട് : ജാർഖണ്ഡിലെ മാവോയിസ്റ്റ് നേതാവ് കോഴിക്കോട് പിടിയില്‍. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകൻ അജയ് ഒറോൺ ആണ് അറസ്റ്റിലായത്. ഒന്നര മാസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ജാർഖണ്ഡ് പൊലീസും കേരള പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചോദ്യം ചെയ്‌തുവരികയാണ്. ഇതിനുമുമ്പ് നാല് തവണ ഇയാൾ കേരളത്തിൽ എത്തിയതായാണ് വിവരം. വിവിധ കേസുകളിലായി 11 മാസം അജയ് ഒറോൺ ജയിലില്‍ കിടന്നിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം കഴിയുകയും ജോലിക്ക് പോവുകയും ചെയ്‌തിരുന്ന ഇയാൾ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായാണ് വിവരം.