ETV Bharat / state

പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങളെ സി.പി.എം പരിശോധിക്കുന്നു

കോഴിക്കോട് വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിലാണ് പാര്‍ട്ടി സൂക്ഷ്മ നിരീക്ഷണത്തിനൊരുങ്ങുന്നത്

മാവോയിസ്റ്റ് ബന്ധം
author img

By

Published : Nov 7, 2019, 9:22 PM IST

Updated : Nov 7, 2019, 10:53 PM IST

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് രണ്ട് സിപിഎം വിദ്യാര്‍ഥികൾ അറസ്റ്റിലായതോടെ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ സിപിഎം തയാറെടുക്കുന്നു.

അംഗങ്ങളിൽ താരതമ്യേന പ്രായം കുറഞ്ഞവർക്ക് രാജ്യത്താകമാനം നടക്കുന്ന ജനവിരുദ്ധ നയങ്ങളിലുണ്ടാവുന്ന പാർട്ടിയുടെ പ്രതികരണങ്ങൾ, ജനാധിപത്യം മുൻനിർത്തിയാണെന്ന ബോധവൽക്കരണം നൽകും. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ ഓരോ വിഷയങ്ങളെയും വൈകാരികമായി കാണാതെ ബഹുജനങ്ങളെ മുർനിർത്തിയുള്ള സമരത്തിന് പ്രാധാന്യം നൽകേണ്ടതിന്‍റെ ആവശ്യം യുവാക്കൾക്ക് പകർന്ന് നൽകുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ജനാധിപത്യ രീതിയിൽ നിന്ന് ആരെങ്കിലും വഴി തെറ്റി നടന്നാൽ അവരെ തിരുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങളെ സി.പി.എം പരിശോധിക്കുന്നു

തീവ്രമായി ചിന്തിക്കുന്നവരെ വിശദമായി പാർട്ടിയുടെ ജനാധിപത്യ രീതികൾ ബോധ്യപ്പെടുത്താൻ സാധിച്ചാൽ പാർട്ടിക്ക് അകത്ത് നിന്ന് വഴി തെറ്റിപ്പോവുന്നവരെ ഒപ്പം നിർത്താൻ സാധിക്കുമെന്ന പ്രതീക്ഷ തന്നെയാണ് നേതാക്കൾ പങ്കുവെക്കുന്നത്.

Intro:മാവോയിസ്റ്റ് ബന്ധം: പാർട്ടി അംഗങ്ങളുടെ പ്രവർത്തനം പരിശോധിക്കാനൊരുങ്ങി സിപിഎം

Body:മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് സിപിഎം അംഗങ്ങളായ രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിലായ സാഹചര്യത്തിൽ അംഗങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷമമായി പരിശോധിക്കാനൊരുങ്ങി സിപിഎം. പന്തീരാങ്കാവിലെ അനുഭവം ഒറ്റപ്പെട്ടതാണെന്ന് പറയുമ്പോഴും തങ്ങളുടെ പ്രവർത്തകർ വഴി തെറ്റി പോകുന്നുണ്ടോയെന്ന കാര്യം ഗൗരവത്തോടെ തന്നെ പരിശോധിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. അംഗങ്ങളിൽ താരതമ്യേന പ്രായം കുറഞ്ഞവർക്ക് രാജ്യത്താകമാനം നടക്കുന്ന ജനവിരുദ്ധ നയങ്ങളിലുണ്ടാവുന്ന പാർട്ടിയുടെ പ്രതികരണങ്ങൾ ജനാധിപത്യം മുൻനിർത്തിയാണെന്ന ബോധവൽക്കരണം നൽകും. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ ഓരോ വിഷയങ്ങളെയും വൈകാരികമായി കാണാതെ ബഹുജനങ്ങളെ മുർനിർത്തിയുള്ള സമരത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവിശ്യം യുവാക്കൾക്ക് പകർന്ന് നൽകുമെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ജനാധിപത്യ രീതിയിൽ നിന്ന് ആരെങ്കിലും വഴി തെറ്റി നടന്നാൽ അവരെ തിരുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

byte_ കെ.ടി. കുഞ്ഞിക്കണ്ണൻ
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം

Conclusion:തീവ്രമായി ചിന്തിക്കുന്നവരെ വിശദമായി പാർട്ടിയുടെ ജനാധിപത്യ രീതികൾ ബോധ്യപ്പെടുത്താൻ സാധിച്ചാൽ പാർട്ടിക്ക് അകത്ത് നിന്ന് വഴി തെറ്റിപ്പോവുന്നവരെ ഒപ്പം നിർത്താൻ സാധിക്കുമെന്ന പ്രതീക്ഷ തന്നെയാണ് നേതാക്കൾ പങ്ക് വയ്ക്കുന്നത്.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Nov 7, 2019, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.