ETV Bharat / state

കൊയിലോത്ത് രതീഷിന്‍റെ ഇന്‍ക്വസ്റ്റ് ആരംഭിച്ചു

author img

By

Published : Apr 10, 2021, 9:46 AM IST

Updated : Apr 10, 2021, 10:00 AM IST

മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ രണ്ടാം പ്രതിയാണ് തൂങ്ങി മരിച്ച രതീഷ്

Mansoor murder a  accused found dea  Inquest proceedings began  മന്‍സൂര്‍ വധക്കേസ്  പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി  ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി  ഇന്‍ക്വസ്റ്റ്  കോഴിക്കോട്
മന്‍സൂര്‍ വധക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി

കോഴിക്കോട്: കടവത്തൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നാദാപുരം ഡിവൈഎസ്പി പി.എ.ശിവദാസ്, വളയം സിഐ പി.ആര്‍.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്.

കൊയിലോത്ത് രതീഷിന്‍റെ ഇന്‍ക്വസ്റ്റ് ആരംഭിച്ചു

പുല്ലൂക്കര സ്വദേശി കൊച്ചിയങ്ങാടി കൊയിലോത്ത് രതീഷിനെയാണ് (36) വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെക്യാട് അരൂണ്ടയില്‍ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി നിന്നെത്തിയ ഡോഗ് സ്‌ക്വാഡും,വടകരയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും മൃതദേഹത്തില്‍ പരിശോധന നടത്തി.

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ രണ്ടാം പ്രതിയാണ് തൂങ്ങി മരിച്ച രതീഷ്. കുറ്റകൃത്യത്തിൽ നിർണായക പങ്കുണ്ടെന്ന്‌ പൊലീസ്‌ സംശയിക്കുന്ന ഒരാൾ കൂടി പിടിയിലായിട്ടുണ്ട്‌.

കൂടുതൽ വായിക്കാൻ :മൻസൂർ കൊലപാതകം: രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍

Last Updated : Apr 10, 2021, 10:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.