കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്‍റെ ഭാഗമായി അടച്ചിട്ട മാനാഞ്ചിറ മൈതാനത്തിന്‍റെ പുതിയ കവാടത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ട് കോടി 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കവാടം ഈ മാസം 22 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. കെട്ടിലും മട്ടിലും പുതുമ പകര്‍ന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കവാടം സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കുന്നത്. കോഴിക്കോട് ബിഇഎം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ എതിർവശത്താണ് പുതിയ കവാടം. ഇന്‍റർലോക്ക് പതിച്ച നടപ്പാതയും കലാപരിപാടികള്‍ അവതരിപ്പിക്കാനായി ഓപ്പണ്‍ സ്റ്റേജും മൂന്ന് ശൗചാലയവും സ്ഥാപിച്ചിട്ടുണ്ട്.
മാനാഞ്ചിറ മൈതാനത്തിന് പുതിയ കവാടം ഒരുക്കി കോഴിക്കോട് കോര്‍പ്പറേഷന്‍ - mananjira ground kozhikode
കവാടം ഈമാസം 22 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും.