കോഴിക്കോട് : ഹൃദയസ്തംഭനം മൂലം മലയാളി സൈനികൻ മരിച്ചു. വടകര പുറമേരി സ്വദേശി കെ.സൂരജ് ലാല്‍ (33)ആണ് മരിച്ചത്. പഞ്ചാബിലെ ജലന്തറില്‍ കരസേനയിലെ എച്ച് ക്യൂ 11 കോര്‍പ്‌സിൽ (എം ടി) നായിക് തസ്തികയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പുറമേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.പങ്കജത്തിന്‍റെയും സുരേഷ് ബാബുവിന്‍റെയും മകനാണ്. ചൊവ്വാഴ്ച്ച രാവിലെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെ മൃതദേഹം കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിക്കും. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ വീട്ട് വളപ്പില്‍ നടക്കും. ഭാര്യ:പ്രബിത മക്കള്‍:സിദ്ര സൂരജ്, സിദ്ധാര്‍ഥ് .