ETV Bharat / state

മിൽമയുടെ ആറ് പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിൽ ; ലോഞ്ചിങ് നടത്തി മന്ത്രി

Malabar Milma New Products launch : ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നടക്കുന്ന മലബാറിലെ ആദ്യ ഉദ്ഘാടന ചടങ്ങ് എന്ന പ്രത്യേകത കൂടി മിൽമയുടെ ലോഞ്ചിങ്ങിന് ഉണ്ടായിരുന്നു

ആറ് പുതിയ ഉൽപ്പന്നങ്ങളുമായി മിൽമ  Malabar Milma New Products launching  Malabar Milma  Malabar Milma New Products  Milma New Products  Milma Products  Milma  Malabar Milmas Six more new products out  Six more new products of Malabar Milma in market  Malabar Milmas Six more new products  മിൽമ  മിൽമയുടെ ലോഞ്ചിംഗ്  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള ഉദ്ഘാടനം
Six more new products of Malabar Milma are in the market
author img

By ETV Bharat Kerala Team

Published : Nov 9, 2023, 8:57 PM IST

മലബാർ മിൽമയുടെ ആറു പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിലേക്ക്

കോഴിക്കോട് : മലബാർ മിൽമയുടെ ആറ് പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിലേക്ക് (Malabar Milmas Six more new products out). കോഴിക്കോട് വച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഉത്പന്നങ്ങളുടെ ലോഞ്ചിങ് നിർവഹിച്ചത്. പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്‌തത കൈവരിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ
മുന്നോട്ട് പോകുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി
പറഞ്ഞു.

ഉന്നത ഗുണനിലവാരത്തോട് കൂടി നിർമിച്ച വൈവിധ്യമാർന്ന നിരവധി ജനപ്രിയ ഉത്പന്നങ്ങളാണ് മലബാർ മിൽമ ഇതിനോടകം വിപണിയിൽ എത്തിച്ചത്. അക്കൂട്ടത്തിലേക്കിതാ ആറ് പുതിയ ഉത്പന്നങ്ങൾ കൂടി എത്തിയിരിക്കുകയാണ്. ഉത്പന്ന ശ്രേണിക്ക് മാറ്റ് കൂട്ടുന്നതിനായി നാച്വറല്‍ ഫ്ലേവറും കളറും ചേർന്ന ചിക്കു, പിസ്‌ത, ചോക്ലേറ്റ് എന്നീ ഐസ്‌ക്രീമുകളും, മാറുന്ന ജീവിതശൈലിക്ക് അനുസൃതമായി മാംഗോ, പൈനാപ്പിൾ ഫ്ലേവറുകളിലുള്ള ഷുഗർ ഫ്രീ യോഗേർട്ടുകളും, മിൽമ നെയ് ഉപയോഗിച്ച് ഉണ്ടാക്കുന്ന കോഫി കേക്കുമാണ് വിപണിയിലേക്ക് പുതുതായി എത്തിച്ചിരിക്കുന്നത്.

സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം കൈവരിക്കാൻ വ്യത്യസ്‌ത പദ്ധതികളും പരിപാടികളുമാണ് സർക്കാറും മിൽമയും മറ്റ് പ്രസ്ഥാനങ്ങളുമൊക്കെ കൂടിച്ചേർന്ന് നടത്തുന്നതെന്ന് മലബാർ മിൽമയുടെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് നിർവഹിച്ച് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. രാജ്യത്ത് പാലുത്പാദന രംഗത്ത് പഞ്ചാബ് ഒന്നാം സ്ഥാനം നേടിയപ്പോൾ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ഒന്നാം സ്ഥാനത്തേക്ക് ഉയർത്താനുള്ള ശ്രമത്തിനാണ് സർക്കാർ നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് സങ്കരയിനം പശുക്കളാണ് ഇപ്പോൾ 95 ശതമാനത്തോളം ഉള്ളത്. ഇതാണ് പാൽ ഉത്പാദന രംഗത്ത് മികച്ച നേട്ടം കൊയ്യുന്നതിനും രാജ്യത്ത് രണ്ടാം സ്ഥാനത്തേക്ക് എത്തുന്നതും സാധ്യമാക്കിയത്. വ്യത്യസ്‌തമായ ആശയങ്ങളിലൂടെ ഗുണമേന്മയുള്ള പാലും പാലുത്പന്നങ്ങളും വിപണിയിൽ എത്തിച്ചതാണ് മിൽമയെ പടിപടിയായി ഉയർന്നുവരുന്ന സ്ഥാപനമാക്കി മാറ്റിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോഴിക്കോട് പെരിങ്ങൊളം മിൽമയുടെ എ പി ബാലകൃഷ്‌ണൻ നായർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് മിൽമ നടത്തിയ റീൽസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. മിൽമ ചെയർമാൻ എസ് മണി അധ്യക്ഷത വഹിച്ചു. അഡ്വ. പി ടി എ റഹീം എംഎൽഎ മുഖ്യാതിഥിയായി.

READ ALSO: മിൽമ റിച്ചിന്‍റെ വില വർധന പിൻവലിച്ചു, മിൽമ സ്‌മാർട്ടിന്‍റെ വർധിച്ച വില തുടരും

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടോഞ്ചേരി, മലബാർ മിൽമ ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് സത്യൻ മൊകേരി, ഇ വിനോദ് കുമാർ, അഡ്വ. എം രാജൻ, കെ ജി പങ്കജാക്ഷൻ, എ പ്രീതി, ഡോ. പി മുരളി, പി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. നിർമിത ബുദ്ധി (Artificial intelligence) ഉപയോഗിച്ച് നടക്കുന്ന മലബാറിലെ ആദ്യ ഉദ്ഘാടന ചടങ്ങ് എന്ന പ്രത്യേകത കൂടി മിൽമയുടെ ലോഞ്ചിങ് ചടങ്ങിന് ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.