കോഴിക്കോട്: പിണറായി സര്‍ക്കാരിൻ്റെ അഴിമതി ഭരണം അവസാനിപ്പിക്കുക മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് കമ്മിഷണര്‍ ഓഫിസിൽ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ച നാല് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡി.സി.സി.യില്‍ നിന്നും പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ ഡി.ഡി.ഇ ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്‌തു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.ഉഷാദേവി, സംസ്ഥാന സെക്രട്ടറി സന്ധ്യ കറണ്ടോട്, ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി കൃഷ്‌ണവേണി, പുതുപ്പാടി മണ്ഡലം പ്രസിഡൻ്റ് ലിസാമ്മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മഹിളാ കോണ്‍ഗ്രസ് കമ്മിഷണര്‍ ഓഫിസിൽ മാര്‍ച്ചിൽ സംഘർഷം - march
ഡി.സി.സി.യില്‍ നിന്നും പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ ഡി.ഡി.ഇ ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന് ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.