കോഴിക്കോട്: മടവൂർ പൈമ്പാലുശ്ശേരിയിൽ രണ്ടാനച്ഛന്‍ മകളെ വെട്ടിക്കൊന്നു. നെടുമങ്ങാട് വീട്ടിൽ സൂര്യ(30)യെയാണ് രണ്ടാനച്ഛന്‍ ദേവദാസ് വെട്ടികൊലപ്പെടുത്തിയത്. അമ്പതുവയസുകാരനായ ഇയാൾ പിന്നീട് തൂങ്ങി മരിക്കുകയും ചെയ്‌തു. സൂര്യയുടെ അമ്മ സതീദേവിക്കും വെട്ടേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായും തർക്കത്തിനൊടുവിൽ ദേവദാസ് സൂര്യയെ വെട്ടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന സീതാദേവിക്ക് ബോധം വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.