കോഴിക്കോട്: സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കൽ കോളജിന് സമീപമുള്ള എൽ ക്യു ക്വാര്‍ട്ടേഴ്സ്. കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ പൊട്ടിപൊളിഞ്ഞ് അപകടകരമായ അവസ്ഥയിലാണ്. കെട്ടിടവും പരിസരവും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്. ക്വാര്‍ട്ടേഴ്സില്‍ നിന്നും കഴിഞ്ഞ ദിവസം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ സാമൂഹിക വിരുദ്ധര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനാല്‍ ഇതിന്‍റെ പരിസരത്ത് കൂടി വഴിയാത്രികര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടെ നിന്നുള്ള മലിന ജലം സമീപത്തെ കിണറുകളിലെത്തി കുടിവെള്ളം മലിനപ്പെടുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി സാമൂഹിക വിരുദ്ധര്‍ ഇവിടെ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്.
സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി കോഴിക്കോട് മെഡിക്കൽ കോളജ് പരിസരം
മെഡിക്കല്‍ കോളജിന് സമീപത്തെ എല്‍ ക്യു ക്വാര്‍ട്ടേഴ്സ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി
കോഴിക്കോട്: സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കൽ കോളജിന് സമീപമുള്ള എൽ ക്യു ക്വാര്‍ട്ടേഴ്സ്. കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ പൊട്ടിപൊളിഞ്ഞ് അപകടകരമായ അവസ്ഥയിലാണ്. കെട്ടിടവും പരിസരവും കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്. ക്വാര്‍ട്ടേഴ്സില്‍ നിന്നും കഴിഞ്ഞ ദിവസം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ സാമൂഹിക വിരുദ്ധര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനാല്‍ ഇതിന്‍റെ പരിസരത്ത് കൂടി വഴിയാത്രികര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടെ നിന്നുള്ള മലിന ജലം സമീപത്തെ കിണറുകളിലെത്തി കുടിവെള്ളം മലിനപ്പെടുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി സാമൂഹിക വിരുദ്ധര്‍ ഇവിടെ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്.
Body:കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ സമീപത്തെ ഉപയോഗശൂന്യമായി കിടക്കുന്ന എൽ ക്യു കോട്ടേഴ്സ് ആണ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനു സമീപവും കാടുപിടിച്ചുകിടക്കുന്ന ഭാഗത്തു മലമൂത്രവിസർജനം വരെ നടത്തുന്നതിനാൽ ഇതിലെ പോകാൻ പറ്റാത്ത സാഹചര്യമാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഈ കോർട്ടേഴ്സിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനായി വരെ പലരും ഇവിടെ എത്തുന്നതായും പ്രദേശവാസികൾ പറയുന്നു.
byte
സദാനന്ദൻ
മെഡിക്കൽ കോളേജിൽ എത്തുന്നവരാണ് എൽ ക്യു കോട്ടേഴ്സി നെ ദുരുപയോഗം ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനെ സംബന്ധിച്ച് ഈസ്റ്റ് മെഡിക്കൽ കോളേജ് സ്നേഹ റസിഡൻസ് അസോസിയേഷൻ മെഡിക്കൽ കോളേജ് പോലീസിലും മെഡിക്കൽ കോളേജ് അധികൃതർക്കും നേരത്തെ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് മുന്നറിയിപ്പ് ബോർഡ് പോലീസ് ഇവിടെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഉടനെ തന്നെ ഇത് പൊളിച്ചു നീക്കാനുള്ള നടപടിയെടുക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പ്രദേശവാസികളോട് പറയുന്നത്. ഇതിനുപുറമേ തന്നെ മെഡിക്കൽ കോളേജിന് ഇരുവശത്തുമുള്ള റോഡുകളിൽ നിന്നുള്ള മലിനജലവും കോർട്ടേഴ്സിൽ തള്ളുന്ന മാലിന്യവും മഴക്കാലത്ത് കുത്തിയൊലിച്ച് വരുന്നത് പ്രദേശവാസികളിൽ ഇതിൽ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതുകാരണം സമീപത്തെ കിണറുകളിൽ മലിനജലം എത്തുന്നത് പ്രയാസകരമാണെന്നും ഇവർ പറയുന്നു. ഇതിനായി നിർമ്മിക്കുന്ന മലിനജല ട്രീറ്റ്മെൻറ് പ്ലാൻറ് ഉടനെ തന്നെ പ്രവർത്തിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Conclusion:.