കോഴിക്കോട്: നിലവിൽ കേന്ദ്രാനുമതിയില്ലാത്ത കെ റെയിൽ പദ്ധതിക്ക് ഭാവിയിലും അനുമതിക്ക് സാധ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോകത്ത് എവിടെയും ഇല്ലാത്ത മാതൃകയാണ് പദ്ധതിക്കായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. സമൂഹത്തിലെ ഉയർന്ന വിഭാഗവുമായി എ.സി മുറിയിൽ കെ റെയിൽ സംവാദം നടത്തിയാൽ അത് ജനകീയ ചർച്ചയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെ എതിർക്കുന്നവരുടെ ഭാഗം കൂടി കേട്ടാൽ മാത്രമെ അത് ജനകീയ ചർച്ചയാവൂ. തുടർ ഭരണം കിട്ടിയാൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ് കേരളത്തിൽ നടക്കുന്നതെന്നും വി മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
ALSO READ: സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിയിലേക്ക്