ETV Bharat / state

മുതലക്കുളത്ത് പാർക്കിങ് പ്ലാസ വരുന്നു, എന്ത് വന്നാലും മുതലക്കുളം ഉപേക്ഷിക്കില്ലെന്ന് അലക്ക് തൊഴിലാളികൾ - laundry workers

വലിയ ബുദ്ധിമുട്ടില്ലാതെ കുടുംബം മുന്നോട്ടുനീക്കുന്ന മുതലക്കുളത്തെ അലക്കുതൊഴിലാളികൾക്കിടയിൽ കൊവിഡ് തീർത്ത വിടവ് നികത്തും മുമ്പേയാണ് പാർക്കിംഗ് പ്ലാസ നിർമാണം വില്ലനായി വന്നത്.

കോഴിക്കോട്  അലക്കുതൊഴിലാളികൾ  മുതലക്കുളം  മുതലക്കുളത്തെ അലക്കുതൊഴിലാളികൾ  Life of the laundry workers  kozhikodu  kozhikodu laundry workers  laundry workers  muthalakulam
ഇരുട്ടടച്ച് മുതലക്കുളത്തെ അലക്കുതൊഴിലാളികളുടെ ജീവിതം
author img

By

Published : Oct 6, 2020, 5:18 PM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മുതലക്കുളം മൈതാനം നിറയെ അയകൾ കെട്ടിയിരിക്കുന്നു. പഴയതുപോലെ എല്ലാ അയയിലും തുണികൾ വിരിച്ചിട്ടില്ല. കൊവിഡ് കാലം എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മുതലക്കുളത്തെ അലക്കുതൊഴിലാളികളുടെ ജീവിതവും വഴി മുട്ടി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ലോഡ്‌ജുകൾ അടക്കമുള്ളവ പൂട്ടിയതോടെ അലക്കാനുള്ള തുണികൾ കുറഞ്ഞു.

മുതലക്കുളത്ത് പാർക്കിങ് പ്ലാസ വരുന്നു, എന്ത് വന്നാലും മുതലക്കുളം ഉപേക്ഷിക്കില്ലെന്ന് അലക്ക് തൊഴിലാളികൾ

നൂറോളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പകുതി തൊഴിലാളികൾ മാത്രമായി. സ്ഥിരമായി തുണികൾ അലക്കാൻ നൽകിയിരുന്ന ഹോട്ടലുകളിലും വീടുകളിലും നിന്നുള്ള തുണികൾ ലഭിക്കാതെയായി. കൊവിഡിന് മുമ്പ് 5,000-6,000 രൂപ മാസ വരുമാനം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. നാൽപ്പതും അമ്പതും വർഷമായി ഈ തൊഴിലെടുക്കുന്നവരാണ് അധികവും. പക്ഷേ കൊവിഡിനെ അതിജീവിച്ചവർക്ക് മേല്‍ കോർപ്പറേഷന്‍റെ പുതിയ പദ്ധതി പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

തുണികൾ ഉണക്കിയിരുന്ന മുതലക്കുളം മൈതാനം പാർക്കിങ് പ്ലാസയാക്കി മാറ്റുകയാണ്. 95 സെന്‍റ് സ്ഥലത്ത് 18.5 കോടി രൂപ ചെലവില്‍ അത്യാധുനിക പാർക്കിങ് പ്ലാസ. റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള പാർക്കിങിൽ ഭൂമിക്കടിയിലും സൗകര്യം ഏർപ്പെടുത്തും. ഇതിനോടൊപ്പം വിശ്രമമുറി, ടോയ്‌ലറ്റ് എന്നിവയുമൊരുക്കും. അലക്കു തൊഴിലാളികൾക്കുള്ള പുനരധിവാസം, പൊതുപരിപാടികൾക്ക് കൂടുതൽ സൗകര്യം എന്നിവയാണ് ഈ പദ്ധതിയിലൂടെ കോർപറേഷൻ വിഭാവനം ചെയ്യുന്നത്. എന്നാല്‍ കോർപറേഷന്‍റെ ഏത് പദ്ധതി വന്നാലും മുതലക്കുളം ഉപേക്ഷിച്ച് പോകില്ലെന്നാണ് അലക്കുതൊഴിലാളികൾ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.