കോഴിക്കോട്: ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്‌സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു. നിയമനക്കുറവിനെതിരെ സർക്കാരിന്‍റെ കണ്ണുതുറപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ റിലേ ഉപവാസ സമരം നടത്തുന്നത്.
മൂന്ന് വർഷം കാലാവധിയുള്ള പട്ടികയിൽ ഇനി അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളത്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ 10 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്. ഒട്ടേറെ തവണ സർക്കാരിന് നിവേദനം നൽകിയെങ്കിലും അനുകൂല മറുപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ കോഴിക്കോട് കലക്ടറേറ്റിന് മുൻപിൽ അനിശ്ചിതകാല റിലേ ഉപവാസ സമരം തുടങ്ങിയത്.