ETV Bharat / state

മഴക്കാലത്ത് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്

വലിയ വിമാനങ്ങള്‍ക്ക് പൂര്‍ണമായും വിലക്കെന്ന തരത്തിലായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് മഴക്കാലത്തേക്ക് മാത്രമാണ് ഈ വിലക്ക് ബാധകമാവുകയെന്ന് ഡിജിസിഎ വ്യക്തമാക്കിയത്.

മഴക്കാലത്ത് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്  കരിപ്പൂര്‍ വിമാനത്താവളം  വിമാനങ്ങള്‍ക്ക് വിലക്ക്  karipoor airport  large planes banned  kozhikode  കോഴിക്കോട്
മഴക്കാലത്ത് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്
author img

By

Published : Aug 12, 2020, 4:40 PM IST

കോഴിക്കോട്‌: മഴക്കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്. കഴിഞ്ഞ വെള്ളിയാഴ്‌ച ശക്തമായ മഴ കാരണം പൈലറ്റിന് റണ്‍വേ കാണാതായതാണ് കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് പൂര്‍ണമായും വിലക്കെന്ന തരത്തിലായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് മഴക്കാലത്തേക്ക് മാത്രമാണ് ഈ വിലക്ക് ബാധകമാവുകയെന്ന് ഡിജിസിഎ വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വന്ദേ ഭരത് മിഷന്‍റെ ഭാഗമായി കരിപ്പൂരിലെത്തിയ ദുബൈയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. പൈലറ്റുമാരുള്‍പ്പെടെ 18 പേര്‍ അപകടത്തില്‍ മരിച്ചു.

എന്നാല്‍ പ്രാഥമിക നിഗമനങ്ങള്‍ക്കപ്പുറം വിമാനാപകടത്തെ പറ്റി ഇതുവരെ ഒന്നും പുറത്ത് വന്നിട്ടില്ല. ബ്ലാക്ക്‌ബോക്സ് അടക്കമുള്ള വിമാനത്തില്‍ നിന്ന് കിട്ടിയ ഉപകരണങ്ങള്‍ ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇത്‌ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് കരിപ്പൂരില്‍ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ വിലക്കേര്‍പ്പെടുത്തിയത്. കരിപ്പൂരിന് പുറമേ കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും ഡിജിസിഎ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.