ETV Bharat / state

ഒന്നല്ല, രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിയോടുകൂടി മഴയെത്തും, ഇന്നും നാളയും മഴ മുന്നറിയിപ്പ് - WEATHER UPDATES KERALA

കേരളത്തിൽ ഇന്നും നാളെയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

RAIN UPDATES KERALA  മഴ മുന്നറിയിപ്പ്  കാലാവസ്ഥ മുന്നറിയിപ്പ്  KERALA RAIN AND WEATHER UPDATES
RAIN IMAGES (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 15, 2024, 10:50 AM IST

ഇടുക്കി : സംസ്ഥാനത്ത് നവംബർ 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, തൃശൂർ ജില്ലകളിലും നാളെ ( നവംബർ 16 ) എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 18 വരെ സംസ്ഥാനത്ത് ഇടിമിന്നൽ സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

സംസ്ഥാനത്ത് മഴ മുന്നറിപ്പ് (ETV Bharat)

ശ്രദ്ധിക്കുക...

  • ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും ആരും വിട്ടുനിൽക്കരുത്.
  • തുറസായ സ്ഥലങ്ങളിൽ തന്നെ നിൽക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതെ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുടെ അടുത്തുനിന്ന് ഇടിമിന്നലുള്ള സമയത്ത് മാറിനൽക്കുക.
  • ഇടമിന്നൽ സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലങ്ങലിലും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക.
  • കൈകാലുകൾ പുറത്തിടാതെ നിൽക്കണം. വാഹനത്തിനകത്ത് ഇരിക്കുന്നത് സുരക്ഷിതമാണ്.
  • സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കു. ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുക.
  • മഴക്കാറ് കാണുമ്പോൾ തുണികളും മറ്റും എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകതിരിക്കുക.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടിവക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയങ്ങളിൽ നിന്ന് മീൻ പിടിക്കാനോ അവിടെ കുളിക്കാനിറങ്ങാനോ പാടില്ല.
  • കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.
  • ഇടിമിന്നൽ സമയത്ത് ബോട്ടിന്‍റെ ഡെക്കിൽ നിൽക്കരുത്. അതോടൊപ്പം ചൂണ്ടയിടുന്നതും വലയെറിയുന്നതും ഈ സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഈ സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പുകളിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മഴ മേഘം കാണുന്ന സമയത്ത് അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും പോകരുത്.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്ത് പെട്ടുപോയാൽ കാലുകൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

മുൻകരുതലുകൾ

  1. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം.
  2. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്‌ടർ ഘടിപ്പിക്കാം.
  3. മിന്നലിന്‍റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്‌ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ആദ്യം മനസിലാക്കണം. അതുകഴിഞ്ഞ് മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

Also Read : മലനിരകളെ പുല്‍കി കോടമഞ്ഞും കുളിരും; ട്രിപ്പ് വൈബാക്കാന്‍ പറ്റിയൊരിടം, വിസ്‌മയമായി രണ്ടാംമൈല്‍ വ്യൂപോയിന്‍റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.