ETV Bharat / state

പുതുവര്‍ഷവും കലോത്സവവും ഒന്നിച്ചെത്തി; വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്; ദീപ പ്രഭയില്‍ മാനാഞ്ചിറ

author img

By

Published : Dec 31, 2022, 11:57 AM IST

ദീപക്കാഴ്‌ചയൊരുക്കി കോഴിക്കോട്. മാനാഞ്ചിറ സ്‌ക്വയറില്‍ വാം ലൈറ്റില്‍ തീര്‍ത്ത ദീപാലങ്കാരങ്ങളുമായി ടൂറിസം വകുപ്പ്. ദീപങ്ങളുടെ കൗതുക കാഴ്‌ച പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. ദീപാലങ്കാരമുണ്ടാകുക കലോത്സവത്തിന്‍റെ സമാപന ദിവസം വരെ.

Clt  Lamp display in Kozhikode mananchira square  Kozhikode mananchira square  Lamp display in Kozhikode  പുതുവര്‍ഷവും കലോത്സവവും ഒന്നിച്ചെത്തി  വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്  ദീപ പ്രഭയില്‍ മാനാഞ്ചിറ  ദീപക്കാഴ്‌ചയൊരുക്കി കോഴിക്കോട്  സംസ്ഥാന സ്‌കൂള്‍ കലോത്സവം  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  ദീപാലങ്കാരം  ദീപക്കാഴ്‌ചയൊരുക്കി കോഴിക്കോട്
ദീപക്കാഴ്‌ചയൊരുക്കി കോഴിക്കോട്
ദീപക്കാഴ്‌ചയൊരുക്കി കോഴിക്കോട്

കോഴിക്കോട്: പുതുവര്‍ഷത്തെയും 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെയും വരവേല്‍ക്കാനൊരുങ്ങി കോഴിക്കോട്. നഗരമധ്യത്തിലെ ജനപ്രിയ കേന്ദ്രമായ മാനാഞ്ചിറ സ്ക്വയറില്‍ ദീപാലങ്കാരങ്ങള്‍ ഒരുങ്ങി. ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.

കലോത്സവത്തിനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൗതുക കാഴ്‌ചകളാവും മാനാഞ്ചിറ സമ്മാനിക്കുക. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹായത്തോടെയാണ് ദീപാലങ്കാരം ഒരുക്കിയത്. കലോത്സവത്തിന്‍റെ സമാപന ദിവസം വരെ ദീപാലങ്കാരം ഉണ്ടാകും.

വ്യത്യസ്‌ത രൂപത്തിലും വര്‍ണത്തിലുള്ള രൂപങ്ങള്‍ വാം ലൈറ്റുകളില്‍ നിര്‍മിച്ചാണ് കൗതുക കാഴ്‌ചകള്‍ ഒരുക്കിയിരിക്കുന്നത്. മാനാഞ്ചിറയിലെ ദീപാലങ്കാരം കാണാനായി ദിവസവും നിരവധി പേരാണെത്തുന്നത്. കലോത്സവ വേദിക്കൊപ്പം കാണികള്‍ക്കായി അതിമനോഹര കാഴ്‌ച സമ്മാനിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.