ETV Bharat / state

കുറ്റ്യാടി ചുരം: കയ്യേറ്റങ്ങൾ ഇതുവരെയും കണ്ടെത്തിയില്ല

കാവിലുംപാറ ഗ്രാമപഞ്ചായത്ത് ചുരത്തിലെ കൈയേറ്റങ്ങൾ കണ്ടെത്തണമെന്നാവശ്യപെട്ട് പിഡബ്ല്യുഡി ചുരം ഡിവിഷന്‍റെ ചുമതലയുള്ള വടകര എക്സിക്യൂട്ടിവ് എഞ്ചിനിയർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല

കുറ്റ്യാടി ചുരം: കയ്യേറ്റങ്ങൾ ഇതുവരെയും കണ്ടെത്തിയില്ല
author img

By

Published : Jul 5, 2019, 6:43 AM IST

Updated : Jul 5, 2019, 4:35 PM IST

കോഴിക്കോട്: കുറ്റ്യാടി ചുരത്തിലെ കയ്യേറ്റങ്ങൾ തിരികെ പിടിക്കാൻ നടപടികൾ ഇല്ല. റോഡിനോട് ചേർന്ന കയ്യേറ്റങ്ങളാണ് കഴിഞ്ഞ വർഷത്തെ ശക്തമായ മണ്ണിടിച്ചിലിന് വരെ കാരണമായത്. ചുരത്തിലെ കൈയേറ്റങ്ങൾ കണ്ടെത്തണമെന്നാവശ്യപെട്ട് പിഡബ്ലിയുഡി ചുരം ഡിവിഷന്‍റെ ചുമതലയുള്ള വടകര എക്സിക്യൂട്ടിവ് എഞ്ചിനിയർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.കഴിഞ്ഞ വർഷം ആഗസ്റ്റ് 15നാണ് കുറ്റ്യാടി ചുരം പത്താം വളവിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ചുരം മേൽഭാഗത്തെ ജലം റോഡിലൂടെ ഒലിച്ച് പത്താം വളവിലെ കെട്ടിന്‍റെ അടിയിലേക്ക് ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാവുകയായിരുന്നു.

കുറ്റ്യാടി ചുരത്തിലെ കയ്യേറ്റങ്ങൾ ഇതുവരെയും കണ്ടെത്തിയില്ല

ഉടൻ തന്നെ ചുരത്തിൽ ഫയർഫോഴ്സും സൈന്യവും പഞ്ചായത്ത്, റവന്യൂ അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പരിശോധനയിൽ പത്താം വളവിൽ കെട്ടിടം നിർമ്മിക്കുമ്പോൾ റോഡരികിലൂടെയുണ്ടായിരുന്ന ഓട നികത്തി നിർമ്മാണം നടത്തിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. തുടർന്ന് ജെസിബി ഉപയോഗിച്ച് കോൺക്രീറ്റും മണ്ണും മാറ്റിയപോൾ അടിഭാഗത്ത് നികത്തിയ നിലയിൽ ഓട കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ ഓട നികത്തി ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാക്കിയ റോഡിൽ നിന്നും നിശ്ചിത ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും ചുരത്തിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും അധികാരികൾ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു നടപടിയോ കൈയേറ്റം ഒഴിപ്പിക്കലോ ഇന്നേ വരെ ഉണ്ടായിട്ടില്ല.

Intro:Body:

കുറ്റ്യാടി ചുരത്തിലെ കയ്യേറ്റങ്ങൾ തിരികെ പിടിക്കാൻ നടപടികൾ ഇല്ല. റോഡിനോട് ചേർന്ന കയ്യേറ്റങ്ങളാണ് കഴിഞ്ഞ വർഷം ശക്തമായ മണ്ണിടിച്ചിലിന് വരെ കാരണമായത്.vo കഴിഞ്ഞ വർഷം ആഗസ്റ്റ്  15 നാണ് കുറ്റ്യാടി ചുരം 

പത്താം വളവിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ചുരം മേൽഭാഗത്തെ ജലം റോഡിലൂടെ ഒലിച്ച് പത്താം വളവിലെ കെട്ടിന്റെ അടിലേക്ക് ഇറങ്ങി

നാശനഷ്ടങ്ങൾ ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ ചുരത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സും,  സൈന്യവും, പഞ്ചായത്ത്, റവന്യൂ അധികൃതരും നാട്ടുകാരും നടത്തിയ പരിശോധനയിൽ പത്താം വളവിൽ കെട്ടിടം നിർമ്മിക്കുമ്പോൾ റോഡരികിലൂടെയുണ്ടായിരുന്ന ഓട നികത്തി നിർമ്മാണം നടത്തിയതാണ് അപകട കാരണം എന്ന് കണ്ടെത്തി. തുടർന്ന് ജെ. സി. ബി കൊണ്ട് കോൺക്രീറ്റും മണ്ണും മാറ്റിയപോൾ അടിഭാഗത്ത് നികത്തിയ നിലയിൽ ഓട കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ ഓട നികത്തി ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണ മാക്കിയ റോഡിൽ നിന്നും നിശ്ചിത ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും,  ചുരത്തിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും അധികാരികൾ അന്ന് പറഞ്ഞിരുന്നു. എന്നാൽ  ഒരു നടപടിയോ കൈയേറ്റം ഒഴിപ്പിക്കലോ ഇന്നേ വരെ ഉണ്ടായിട്ടില്ല. (ബൈറ്റ് റോണി മാത്യു പഞ്ചായത്ത് അംഗം)

കാവിലുംപാറ ഗ്രാമപഞ്ചായത്ത് ചുരത്തിലെ കൈയേറ്റങ്ങൾ കണ്ടെത്തണമെന്നാവശ്യപെട്ട്, പി. ഡബ്യു. ഡി ചുരം ഡിവിഷന്റെ ചാർജുള്ള വടകര എക്സിക്യൂട്ടിവ് എഞ്ചിനിയർക്ക്  അപേക്ഷ നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.ഇ ടി വിഭാരത് കണ്ണൂർ .

Conclusion:
Last Updated : Jul 5, 2019, 4:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.