കോഴിക്കോട്: പാനൂർ കൊലപാതകത്തിലെ പ്രതിയുടെ ദുരൂഹ മരണത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. മുൻപും സമാനമായ കേസുകളിൽ ഇത്തരം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാർ നിയന്ത്രിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രി കെടി ജലീൽ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാവരും ഒരുമിച്ചിറങ്ങാൻ നിൽക്കുന്നത് കൊണ്ടാവും ജലീലിൻ്റെ രാജി ആവശ്യപ്പെടാത്തതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. അതേസമയം മന്ത്രി കെടി ജലീൽ വിഷയത്തിൽ ഇപി ജയരാജനും ജലീലിനും രണ്ടു നീതിയെന്ന് എംകെ മുനീർ പറഞ്ഞു.