ETV Bharat / state

രഞ്ജിത്തിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുന്ദമംഗലം - പുനത്തിൽ വീട്ടിൽ രഞ്ജിത്ത്

രഞ്ജിത്തിന്‍റെ അച്ഛനെയും അമ്മയെയും മരണ വിവരം അറിയിച്ചിട്ടില്ല. അതിനാല്‍ തന്നെ വിവരം അറിഞ്ഞ് എത്തുന്നവരെ നാട്ടുകാര്‍ വീട്ടിലേക്ക് കടത്തിവിടുന്നില്ല

nepal  india  death  tourists  നേപ്പാള്‍  വിനോദയാത്രാ സംഘം മരിച്ചു  രജിഞ്ജിത്ത്  കുന്ദമംഗലം  പുനത്തിൽ വീട്ടിൽ രഞ്ജിത്ത്  ജില്ലാ കളക്ടർ എസ്. സാംബശിവ റാവു
രഞ്ജിത്തിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുന്ദമംഗലം
author img

By

Published : Jan 21, 2020, 8:16 PM IST

Updated : Jan 21, 2020, 8:30 PM IST

കോഴിക്കോട്: നേപ്പാളില്‍ മരിച്ച രഞ്ജിത്തിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുന്ദമംഗലം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുന്ദമംഗലം പുനത്തിൽ വീട്ടിൽ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷ്‌മി, മക്കളായ വൈഷ്‌ണവ്, മാധവ് എന്നിവർ നേപ്പാളിലേക്ക് വിനോദയാത്ര പോയത്. നാട്ടുകാരോട് സൗമ്യമായി മാത്രം പെരുമാറിയിരുന്ന സ്വഭാവക്കാരനായിരുന്നു രഞ്ജിത്ത്. രഞ്ജിത്തും കുടുംബവും ഇനി തിരിച്ചുവരില്ലെന്ന് വിശ്വസിക്കാൻ കുന്ദമംഗലത്തുകാർക്ക് കഴിയുന്നില്ല.

രഞ്ജിത്തിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുന്ദമംഗലം

കൊച്ചി ഇൻഫോപാർക്കിലെ ജോലി രാജിവച്ച രഞ്ജിത്ത് നാട്ടിൽ സ്വന്തമായി ഐ.ടി കമ്പനി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിന്‍റെ അവസാനഘട്ടത്തിലാണ് മരണം രഞ്ജിത്തിനെ തേടിയെത്തിയത്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിത്ത് നീണ്ട യാത്രകൾ നടത്താറുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. രഞ്ജിത്തിന്‍റെ അച്ഛനെയും അമ്മയെയും വിയോഗ വിവരം അറിയിച്ചിട്ടില്ല. അതിനാല്‍ തന്നെ വിവരം അറിഞ്ഞ് എത്തുന്നവരെ നാട്ടുകാര്‍ വീട്ടിലേക്ക് കടത്തിവിടുന്നില്ല. വ്യാഴാഴ്‌ച മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ബന്ധുക്കളെ അധികൃതർ അറിയിച്ചത്. എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ എസ്. സാംബശിവ റാവുവും അറിയിച്ചിട്ടുണ്ട്.

Intro:രഞ്ജിത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ കുന്ദമംഗലം

Body:കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുന്ദമംഗലം പുനത്തിൽ വീട്ടിൽ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷമി, മക്കളായ വൈഷ്ണവ്, മാധവ് എന്നിവർ അയൽവാസികളോട് യാത്ര പറഞ്ഞ് നേപ്പാളിലേക്ക് യാത്ര പോയത്. നാട്ടുകാരോട് സൗമ്യമായി പെരുമാറുന്ന രഞ്ജിത്ത് എന്നാൽ ഇനി ഒരിക്കലും തിരിച്ചെത്തില്ലെന്ന് വിശ്വസിക്കാൻ കുന്ദമംലത്ത്കാർക്ക് കഴിയുന്നില്ല. കൊച്ചി ഇൻഫോ പാർക്കിലെ ജോലി രാജി വച്ച രഞ്ജിത്ത് നാട്ടിൽ സ്വന്തമായി ഐ ടി കമ്പനി തുടങ്ങാനുള്ള അവസാന ഘട്ട മിനിക്കുപണിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിന്റെ ഇടവേളയിലാണ് കുടുംബത്തോടൊപ്പം നേപ്പാളിലേക്ക് രഞ്ജിത്ത് യാത്ര പുറപ്പെട്ടത്. സഞ്ചാരം ഏറെ ഇഷ്ടപ്പെട്ട രഞ്ജിത്ത് അടിക്കടി നീണ്ട യാത്രകൾ നടത്താറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇത്തവണ കുടുംബത്തോടൊപ്പമുള്ള യാത്ര ദുരിത്തിലേക്കുള്ളതായെന്ന് ആർക്കും ഉൾക്കൊള്ളാനും കഴിയുന്നില്ല. മ്യതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ വേഗത്തിലാവുമെന്ന പ്രതീക്ഷയിലാണിപ്പോൾ നാട്ടുകാരുള്ളത്.

byte- സുനിൽ കുമാർ പാലപ്പറമ്പിൽ
അയൽവാസി

Conclusion:വിവരം അറിഞ്ഞ് പുനത്തിൽ വീട്ടിലേക്ക് ആളുകൾ എത്തുന്നുണ്ടെങ്കിലും അച്ഛനെയും അമ്മയെയും സത്യാവസ്ഥ അറിയിക്കാത്തതിനാൽ ആരെയും നാട്ടുകാർ അങ്ങോട്ട് കടത്തി വിടുന്നില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച്ച മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ബന്ധുക്കളെ അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതിന് ആവിശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവ രാവുവും അറിയിച്ചിട്ടുണ്ട്.
Last Updated : Jan 21, 2020, 8:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.