ETV Bharat / state

വിദ്യാര്‍ഥിനിക്ക് ശാരീരികാസ്വാസ്ഥ്യം ; അതേ ബസിൽ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ - വിദ്യാർത്ഥിനിയെ രക്ഷിച്ച് കെഎസ്ആർടിസി

ചുരമിറങ്ങുന്നതിനിടെ എൽ.എൽ.ബി വിദ്യാർഥിനിക്ക് ശാരീരികാസ്വാസ്ഥ്യം ; ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

kozhikode news  helping mentality of ksrtc staff  ksrtc staff help women passenger at sulthan batheri  passenger felt physical illness on wayanad pass  മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ  വിദ്യാർത്ഥിനിയെ രക്ഷിച്ച് കെഎസ്ആർടിസി  സഹായമായി കെഎസ്ആർടിസി ജീവനക്കാർ
യാത്രക്കാരിക്ക് വയ്യാതയായി; അതേ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ
author img

By

Published : Jul 11, 2022, 5:19 PM IST

കോഴിക്കോട് : യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം നേരിട്ട വിദ്യാർഥിനിക്ക് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. തിങ്കളാഴ്‌ച രാവിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. വൈത്തിരിയിൽ നിന്ന് കയറിയ വിദ്യാർഥിനി, ചുരമിറങ്ങുന്നതിനിടെ ബസില്‍ തളർന്നുവീഴുകയായിരുന്നു.

തുടർന്ന് മറ്റൊന്നും ആലോചിക്കാതെ ഡ്രൈവർ ബസ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് ഇവിടെ ചികിത്സ ലഭ്യമാക്കി. കുറ്റിപ്പുറം KMCT കോളജിലെ എൽ.എൽ.ബി വിദ്യാർഥിനി ഋതികയ്ക്കാണ് വയ്യാതായത്. ബത്തേരി ഗ്യാരേജിലെ WN 175 നമ്പർ ബസിലെ ഡ്രൈവറും കണ്ടക്‌ടറുമാണ് രക്ഷകരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.