ETV Bharat / state

വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് മരണം: കെഎസ്‌ഇബി കരാറുകാരനെ കസ്റ്റഡിയിലെടുത്തു - നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് യുവാവ് മരിച്ച സംഭവം

ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ പോസ്റ്റ് തലയില്‍ വീണ യുവാവ് മരണപ്പെട്ടിരുന്നു

KSEB contractor in police custody  man died electric post fell his head incident  kozhikode KSEB contractor in police custody  കോഴിക്കോട് കെഎസ്ഇബി കരാറുകാരന്‍ കസ്‌റ്റഡിയില്‍  കോഴിക്കോട് കെഎസ്ഇബി  നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് യുവാവ് മരിച്ച സംഭവം  കെഎസ്‌ഇബി വൈദ്യുത പോസ്‌റ്റ് അപകടം
വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് മരണം: കെഎസ്‌ഇബി കരാറുകാരനെ കസ്റ്റഡിയിലെടുത്തു
author img

By

Published : Jun 24, 2022, 12:04 PM IST

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബി കരാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരാറുകാരനായ ആലിക്കോയയെ ആണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ നരഹത്യയ്‌ക്കാണ് അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

കോഴിക്കോട് - ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത്, വ്യാഴാഴ്‌ച (23-06-2022) ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു അപകടമുണ്ടായത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുമ്പോഴായിരുന്നു അപകടം. ഗതാഗതം നിയന്ത്രിക്കാതെയും ശരിയായ രീതിയില്‍ കയറിട്ട് കെട്ടാതെയുമാണ് പോസ്റ്റ് മുറിച്ചത്.

ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍റെ തലയിലേക്കാണ് പോസ്റ്റ് വീണത്. അപകടത്തില്‍ യുവാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. കരാര്‍ ജീവനക്കാരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.

എന്നാല്‍ ബോര്‍ഡിന്‍റെ അറിവില്ലാതെയാണ് പോസ്റ്റ് നീക്കം ചെയ്‌തതെന്നും കരാറുകാരന്‍റെ വീഴ്‌ചയാണ് അപകട കാരണം എന്നുമാണ് കെഎസ്‌ഇബി പ്രതികരിച്ചത്.

More read: കോഴിക്കോട് ഇലക്‌ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീണു ; ബൈക്ക് യാത്രികനായ 22 കാരന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.