കോഴിക്കോട്: ജില്ലയിലെ പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. അടയ്ക്ക പറിച്ചു നൽകുന്ന തൊഴിലാളികളാണ് മൂന്നുപേരും. മരിച്ച ചന്ദ്രന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.