കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു. ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. വലിയ ശബ്‌ദത്തോടെ ഊരിത്തെറിച്ച ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടുനീങ്ങി.
അപകടസമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഉണ്ടാവാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. റോഡ് റോളറില്‍ നിന്ന് ചക്രം ഊരിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. റോഡിലെ മരാമത്ത് പണികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന റോഡ് റോളറിന് ഭാരം 8.12 ടൺ ആണ്. ഡീസൽ ടാങ്കിന്‍റെ അളവ് 72 ലിറ്ററാണ്. നാല് ഗിയറുകളാണ് ഇതിനുള്ളത്.
ALSO READ: ലോകായുക്തക്കെതിരായ വിമർശനം: കെടി ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി
ക്ലച്ച് ഉപയോഗിച്ച് വേഗത ക്രമീകരിക്കാവുന്ന ഇതിന്‍റെ പരമാവധി വേഗം ഏഴര കിലോമീറ്റർ വരെയാണ്. സാധാരണ സാഹചര്യങ്ങളിൽ നാല് കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന ഇതിന് ജോലി സമയത്ത് ലഭിക്കുന്നത് മൂന്ന് കിലോമീറ്റർ മൈലേജ് മാത്രമാണ്.