ETV Bharat / state

സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന ബോർഡ് ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ - സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന ബോർഡ്

സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി സാധനങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന് ബോർഡ് വച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

maveli suspention  Supplyco  Supplyco outlet in charge suspended  palayam Supplyco outlet  no Subsidy board  Supplyco No Subsidy board  സപ്ലൈകോ  സപ്ലൈകോ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ  സപ്ലൈകോ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന ബോർഡ്  സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന ബോർഡ്
Supplyco No Subsidy board
author img

By

Published : Aug 9, 2023, 12:03 PM IST

Updated : Aug 9, 2023, 2:40 PM IST

കോഴിക്കോട് : സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോർഡ് എഴുതി പ്രദർശിപ്പിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. കോഴിക്കോട് പാളയം മാവേലി സ്റ്റോർ ഇന്‍ചാര്‍ജ് നിതിനെതിരെയാണ് നടപടി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ഉള്‍പ്പടെയുള്ള കാരണങ്ങള്‍ കാണിച്ചാണ് നടപടി.

രണ്ട് ദിവസം മുൻപാണ് സബ്‌സിഡി ഉത്‌പന്നങ്ങൾ ഇല്ലെന്ന് എഴുതിയ ബോർഡ് ഔട്ട്‌ലെറ്റിന് മുന്നിൽ പ്രദർശിപ്പിച്ചത്. ബോർഡിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സപ്ലൈകോ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോള്‍ സബ്‌സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടപടിക്ക് ശുപാർശ ചെയ്‌തത്. നടപടി സ്ഥാപനത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.

സപ്ലൈകോയിൽ 13 അവശ്യസാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. എന്നാൽ സംസ്ഥാനത്തെ പല ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങൾ ഇല്ലെന്ന പരാതി നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയിരുന്നു. വിപണി വിലയേക്കാൾ 20 രൂപ മുതൽ 30 രൂപ വരെ കുറച്ചാണ് സപ്ലൈക്കോ, ത്രിവേണി സ്‌റ്റോറുകളിൽ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത്.

മുളക്, വൻ പയർ കടല തുടങ്ങി ചില ഇനങ്ങൾക്ക് വിപണിയിൽ ദൗർലഭ്യമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നേരത്തെ പറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സാധനങ്ങൾക്ക് വില കുറച്ചെങ്കിലും ഔട്ട്‌ലെറ്റുകളിൽ ഉത്‌പന്നങ്ങൾ ലഭ്യമല്ലാത്തത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.

also read : ജനം എന്തുചെയ്യണം സർക്കാരേ... എല്ലാവർക്കും ഓണക്കിറ്റുണ്ടാകില്ല, സപ്‌ളൈകോയില്‍ സബ്‌സിഡി സാധനം കിട്ടാനുമില്ല

അതേസമയം സപ്ലൈകോ സാധനങ്ങൾക്ക് വില കൂട്ടാത്തത് ഔട്ട്‌ലെറ്റുകളിൽ അവശ്യവസ്‌തുക്കൾ ഇല്ലാത്തതുകൊണ്ടാണെന്ന് നിയമസഭയിൽ പ്രതിപക്ഷ എം എൽ എ പരിഹസിച്ചു. വെളിച്ചെണ്ണയും പഞ്ചസാരയും മാത്രമാണ് സ്‌റ്റോറുകളില്‍ ഉള്ളതെന്നും ഭക്ഷ്യ മന്ത്രി നടത്തുന്നത് വ്യാജ പ്രചരണമാണെന്നും പ്രതിപക്ഷം ആരോപിച്ചു. സപ്ലൈക്കോയ്‌ക്ക് ധനവകുപ്പ് പണം നൽകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും 3400 കോടി രൂപയാണ് സപ്ലൈക്കോയ്‌ക്ക് കിട്ടാനുള്ളതെന്നും എംഎൽഎ വിഷ്‌ണുനാഥ് പറഞ്ഞു.

Also Read : Kerala Assembly Session | 'സാധനങ്ങള്‍ക്ക് വില കുതിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തി' ; സഭയില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

അതേസമയം പ്രതിപക്ഷ ആരോപണങ്ങൾ നിയമസഭയിൽ മന്ത്രി ജി ആർ അനിൽ തള്ളിയിരുന്നു. പൊതുവിതരണ മേഖലയിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്നാണ് ആരോപണങ്ങൾക്ക് മന്ത്രി മറിപടി നൽകിയത്.

Last Updated : Aug 9, 2023, 2:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.