കോഴിക്കോട്: രാജ്യത്തിന്‍റെ 73-ാമത് റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് വിക്രം മൈതാനത്ത് പാതക ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്. മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്‍റെ മുഖമുദ്ര. ജാതിയുടെയും മതത്തിൻ്റെയും പേരിൽ പ്രശ്‌നങ്ങളെ സമീപിക്കുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: പണി പൂർത്തിയായില്ല; പന്നിയങ്കരയിൽ ടോൾ പിരിക്കാൻ അനുമതി തേടി കരാർ കമ്പനി
മതനിരപേക്ഷത മൂല്യങ്ങൾ ഉയർത്തി പിടിക്കണം. സാധാരണക്കാരിലാണ് സർക്കാരിന്‍റെ വിശ്വാസം. സ്വാതന്ത്ര്യ സമര ബിംബങ്ങൾ മാറ്റി ചില ബിംബങ്ങളെ പ്രതിഷ്‌ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. കൊവിഡ് മഹാമാരിക്കെതിരായി ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും മന്ത്രി റിയാസ് കോഴിക്കോട് പറഞ്ഞു.