കോഴിക്കോട്: ജില്ലയില്‍ 579 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം വിദേശത്ത് നിന്നെത്തിയ ആര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 പേര്‍ രോഗമുക്തരായി. 1,031 പേര്‍ നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 85 പേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇന്ന് 4,263 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.