കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദാണ് (45) മരിച്ചത്. ബുധനാഴ്‌ച (02 നവംബര്‍) വൈകിട്ട് പയ്യോളി ഹൈസ്‌കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവം.
മര്‍മനമേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. പയ്യോളി സ്വദേശികളായ ഇസ്‌മയിൽ, അലി, ഷൈജൽ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.