കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ട്രാക്‌ട് കാരിയേജ് വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. അനധികൃത ലൈറ്റ്, അധിക ലൈറ്റ്, ആരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, കേള്‍വി ശക്തിയെ ബാധിക്കുന്ന നിരോധിത എയര്‍ഹോണുകള്‍ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്‌തു.
ഇത്തരം പതിനെട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. സ്‌പീഡ് ഗവര്‍ണര്‍ അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനും ശുപാര്‍ശ നല്‍കി. ഈ വാഹനങ്ങളുടെ പെര്‍മിറ്റ്/ആര്‍ സി റദ്ദാക്കാനും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനും മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.