കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുടെ സംഘടന സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സെക്യൂരിറ്റി ജീവനക്കാരുടെ ബോയ്‌സ് ഓഫ് എക്‌സ് സര്‍വിസ് മാന്‍ എന്ന സംഘടനയാണ് ഇന്ന് (ഒക്‌ടോബര്‍ 15) രാവിലെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ തായാട്ട് ബാലന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു.
കമ്മിഷന്‍ ഓഫിസിന് മീറ്ററുകള്‍ക്കപ്പുറം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.