ETV Bharat / state

കൊവിഡ് വ്യാപനം; കോഴിക്കോട് മെഡിക്കൽ കോളജിൽ കിടക്ക ഒഴിവില്ല, ആരോഗ്യപ്രവർത്തകർക്കും രോഗം

author img

By

Published : Jan 24, 2022, 4:32 PM IST

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്‌ടർമാർ ഉൾപ്പെടെ 54 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.

covid spread Kozhikode Medical College  Crisis at Kozhikode Medical College hospital  കൊവിഡ് വ്യാപനം കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രി കിടക്ക
കോഴിക്കോട് മെഡിക്കൽ കോളജിൽ കിടക്കകൾ ഒഴിവില്ല

കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിസന്ധി. ആശുപത്രിയിലെ 240 കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും ആശുപത്രി നടത്തിപ്പ് താളംതെറ്റിച്ചിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്‌ടർമാർ ഉൾപ്പെടെ 54 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.

കോക്ടെയിൽ കുത്തിവെപ്പ് മരുന്നിനും ക്ഷാമവും നേരിടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 60 കിടക്കകളിൽ പത്ത് എണ്ണം മാത്രമാണ് ഒഴിവുള്ളത്. സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും കൊവിഡ് രോ​ഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Also Read: കൊവിഡ് ചികിത്സ: സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.