ETV Bharat / state

പുതുക്കിപ്പണിയാൻ പാലം പൊളിച്ചിട്ട് ഒന്നര വർഷം, നിർമാണം പാതി വഴിയിൽ, പ്രതിഷേധം ശക്തം - calicut news

കോഴിക്കോട് മാവൂരില്‍ പാലം തകർന്നതോടെ നാട്ടുകാരുടെ അവസ്ഥ ദുരിത്തിലാണ്. പുതുക്കിപ്പണിയാനായി പാലം പൊളിച്ചുനീക്കിയിട്ട് ഒരു വർഷവും എട്ട് മാസവുംമാണ് കഴിഞ്ഞത്.

kozhikode  mavoor bridge  construction of bridge  delay  പാലം പൊളിച്ചിട്ട്  നിർമാണം പാതി വഴിയിൽ  പ്രതിഷേധം ശക്തം  പാലം തകർന്നു  അവസ്ഥ ദുരിത്തിൽ  കോഴിക്കോട്  മാവൂർ  calicut news  kozhikode local news
പുതുക്കിപ്പണിയാൻ പാലം പൊളിച്ചിട്ട് ഒന്നര വർഷം; നിർമാണം പാതി വഴിയിൽ, പ്രതിഷേധം ശക്തം
author img

By

Published : Aug 18, 2022, 2:03 PM IST

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ ബലക്ഷയത്തെത്തുടര്‍ന്ന് പൊളിച്ച പാലം പുതുക്കി പണിയാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. പുതുക്കിപണിയാനായി പാലം പൊളിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും യാഥൊരു നിർമാണ പ്രവർത്തനവും നടന്നില്ല. ഏറെക്കാലത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബലക്ഷയം ഉള്ള പാലം പൊളിച്ച് പുതിയ പാലം പണിയാന്‍ അധികൃതര്‍ തയാറായത്.

പുതുക്കിപ്പണിയാൻ പാലം പൊളിച്ചിട്ട് ഒന്നര വർഷം; നിർമാണം പാതി വഴിയിൽ, പ്രതിഷേധം ശക്തം

പാലം തകർന്നതോടെ മാവൂർ -ചാത്തമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുഴാപ്പാലത്തുകാരുടെ അവസ്ഥ ദുരിതത്തിലാണ്. ഗതാഗത ഭീഷണിയിലായ പാലം പുതുക്കിപ്പണിയാനുള്ള നടപടിക്കായി മാവൂർ നിവാസികൾ കാത്തിരുന്നത് അഞ്ചുവർഷമാണ്. ഒടുവിൽ ഫണ്ട് അനുവദിച്ചശേഷം പുതുക്കിപ്പണിയാൻ പാലം പൊളിച്ചുനീക്കിയിട്ട് ഒരു വർഷവും എട്ട് മാസവും പിന്നിട്ടിട്ടും പണി തുടങ്ങിയിടത്തുതന്നെയാണ്.

2016ലാണ് കരിങ്കൽ ഭിത്തി തകർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് 1.4 കോടി രൂപ അനുവദിച്ചു. പുതിയ പാലം നിർമിക്കാനായി 2021 ജനുവരിയിൽ നിലവിലെ പാലം പൊളിച്ചുനീക്കുകയും ചെയ്‌തു. എന്നാൽ, നിർമാണ പ്രവർത്തനം തുടങ്ങിയില്ല.

നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് പലതവണയായി ഏതാനും ദിവസങ്ങൾ മാത്രമാണ് നിർമാണം നടന്നത്. നിർമാണം തുടങ്ങിവെച്ച് കരാറുകാരൻ സ്ഥലംവിട്ടു. തുടർന്ന് ഒന്നര വർഷത്തിനുശേഷം കഴിഞ്ഞ ജൂണിൽ റീടെൻഡർ ചെയ്‌തു പുതിയ ആൾക്ക് കരാർ കൊടുത്തു.

എന്നാൽ ഇപ്പോഴും നിർമാണം പ്രാരംഭഘട്ടത്തിൽ തന്നെയാണ്. താൽക്കാലികമായി പാലം നിർമിച്ചെങ്കിലും അതും തകർന്നു. ബസ് സർവീസ് കിലോമീറ്ററുകൾ മാറി വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഗവ. കോളജ് അടക്കം നിരവധി സ്ഥാപനങ്ങൾ തൊട്ടടുത്തുള്ളത്.

പുറംലോകത്തെത്താൻ ഇവിടത്തുകാർ കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങൾ ഇരുകരയിലുമെത്തി വഴിമുട്ടി തിരിച്ചുപോകുകയാണ്. പാലം പണി എത്രയുംപെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമാണം തുടകങ്ങാത്തപക്ഷം കടുത്ത നാട്ടുകാർ കടുത്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.