കോഴിക്കോട്: കൊവിഡ് ജാഗ്രതയുടെ ഭാഗമായി ജില്ലാ അതിർത്തിയായ ഊർക്കടവിൽ വാഹന യാത്രികരെ ആരോഗ്യ വകുപ്പ് തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കി തുടങ്ങി. ജില്ല അതിർത്തികളിൽ തെർമൽ സ്ക്രീനിങ് നടപ്പാക്കാൻ ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ജില്ല അതിർത്തി കടന്നെത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നത്.
പരിശോധനക്കുശേഷമാണ് ജില്ലയിലേക്ക് വാാഹനങ്ങൾ കടത്തിവിടുന്നത്. മറ്റ് അതിർത്തികളിലും ഇതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ്, ജെഎച്ച്ഐ പി.വി.സുരേഷ് കുമാർ, നഴ്‌സുമാരായ ജയലക്ഷ്മി, ഷെറീന എന്നിവർ നേതൃത്വം നൽകി.