സംസ്ഥാനത്തെ ആദ്യ സ്വയം പര്യാപ്‌ത കുടുംബശ്രീ സിഡിഎസ് കോഴിക്കോട് - മറ്റ് സിഡിഎസുകള്‍ക്കും മാതൃക
മറ്റ് സിഡിഎസുകള്‍ക്കും മാതൃക, നിറവേറിയത് സര്‍ക്കാര്‍ ലക്ഷ്യം
കോഴിക്കോട്: സ്വയംപര്യാപ്‌തമായ സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ സിഡിഎസ് എന്ന പേര് ഇനി കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ സിഡിഎസിന് സ്വന്തം. കോർപ്പറേഷനിലെ മൂന്ന് സിഡിഎസുകള്‍ക്കും ഇനി മുതൽ സർക്കാർ സഹായമില്ലാതെ പ്രവര്‍ത്തിക്കാനാകും. ഒരു വർഷം പതിമൂന്നര ലക്ഷം രൂപയാണ് മൂന്ന് സിഡിഎസുകളുടെയും പ്രവർത്തനങ്ങൾക്ക് വരുന്ന ചെലവ്. ഈ പണമാണ് തങ്ങളുടെ ചെറുതും വലതുമായ സംരംഭങ്ങളിൽ നിന്ന് കോർപ്പറേഷൻ കുടുംബശ്രീ സ്വന്തമായി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വന്തമായി പദ്ധതികള്‍ തുടങ്ങാനും പ്രവർത്തകരുടെ ആനുകൂല്യം വർധിപ്പിക്കാനും സിഡിഎസിന് കഴിയുമെന്ന് കോർപ്പറേഷൻ കുടുംബശ്രീ പ്രോജക്ട് ഓഫീസർ എം.വി. റംസി ഇസ്മായിൽ പറഞ്ഞു.
Body:സ്വയം പര്യാപ്തത കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സി ഡി എസ് ആയി കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ സി ഡി എസ്. കോർപ്പറേഷനിലെ മൂന്ന് സി ഡി എസുകളും ഇനി മുതൽ സർക്കാർ സഹായമില്ലാതെ തന്നെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകും. മൂന്ന് സി ഡി എസുകളുടെയും പ്രവർത്തനങ്ങൾക്കായി ഒരു വർഷം പതിമൂന്നര ലക്ഷം രൂപയാണ് ചെലവ് വരിക. ഈ പണമാണ് തങ്ങളുടെ ചെറുതും വലതുമായ സംരംഭങ്ങളിൽ നിന്ന് കോർപ്പറേഷൻ കുടുംബശ്രീ സ്വന്തം നിലയിൽ സ്വായത്തമാക്കുന്നത്. ഇതോടെ കോർപറേഷൻ കുടുംബശ്രീ സി ഡി എസിന് സ്വന്തം നിലയിൽ പുതിയ പദ്ധതികൾ ആരംഭിക്കാനും പ്രവർത്തകരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാനും സാധിക്കുമെന്ന് കോർപ്പറേഷൻ കുടുംബശ്രീ പ്രോജക്ട് ഓഫീസർ എം.വി. റംസി ഇസ്മായിൽ പറഞ്ഞു.
byte -
Conclusion:21 വർഷങ്ങൾക്ക് മുമ്പ് കുടുംബശ്രീ എന്ന ആശയം ഉടലെടുത്തപ്പോൾ മുതൽ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളെയും സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ട് വച്ചത്. എന്നാൽ കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീയുടെ നേട്ടം സംസ്ഥാനത്തെ മറ്റുള്ള കുടുംബശ്രീ യൂണിറ്റുകൾക്കും മാതൃകയാകുമെന്നാണ് പ്രതീക്ഷ.
ഇടിവി ഭാരത്, കോഴിക്കോട്