ETV Bharat / state

കൂളിമാട് പാലം തകര്‍ന്ന സംഭവം: കരാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കും വീഴ്ചയെന്നു റിപ്പോർട്ട്

author img

By

Published : Jun 10, 2022, 12:18 PM IST

സംഭവത്തില്‍ ഉടൻ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു

Clt  kozhikode koolimad bridge collapse  complaints against pwd officials  minister p a muhammed riyas action on koolimadu bridge  കൂളിമാട് പാലത്തിന്‍റെ ബീമുകൾ തകർന്നു  കൂളിമാട് പാലത്തിന്‍റെ ബീമുകൾ തകർന്ന സംഭവത്തില്‍ കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്‌ച പറ്റിയെന്ന് റിപ്പോര്‍ട്ട്
കൂളിമാട് പാലത്തിന്‍റെ ബീമുകൾ തകർന്ന സംഭവം : കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്‌ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി അജിത്ത് കുമാറിന് സമര്‍പ്പിച്ചു. വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബുധനാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്‌ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിര്‍മാണത്തിലിരിക്കെയാണ് പാലത്തിന്‍റെ ബീം തകര്‍ന്നത്. സംഭവസമയത്ത് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്‍റ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണ്.

ബീം തകർന്നുവീണത് നിർമാണത്തിലെ പാളിച്ചയാണെന്നും റിപ്പോർട്ടിലുണ്ട്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രൊജക്‌ട് ഡയറക്‌ടറോട് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.

Also Read കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവം : റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.