ETV Bharat / state

മുട്ടക്കോഴി വിതരണത്തിൽ അഴിമതി; കാരശ്ശേരിയിൽ പ്രതിഷേധം - kozhikode latest news

കാരശ്ശേരി പഞ്ചായത്തിലെ മുട്ടക്കോഴി വിതരണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപിച്ചാണ് പ്രതിപക്ഷ മെമ്പർമാരുടെ പ്രതിഷേധം.

കോഴിക്കോട്  കാരശ്ശേരി  Poultry farming project scam  Karassery  kozhikode  kozhikode latest news  kozhikode local news
കാരശ്ശേരി മുട്ടക്കോഴി വിതരണം
author img

By

Published : Jan 11, 2023, 1:46 PM IST

കാരശ്ശേരി പഞ്ചായത്തിൽ അഴിമതി

കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്‌തതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം. ഇതിനെതിരെ പ്രതിപക്ഷ മെമ്പർമാർ കോഴിക്കുഞ്ഞുങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധ പ്രകടനം നടത്തി. പത്ത് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് പഞ്ചായത്തിലെ ആയിരം ഗുണഭോക്താക്കൾക്കായി നൽകുന്നത്.

ഇതിന് 700 രൂപ ഗുണഭോക്തൃവിഹിതവും 600 രൂപ ഗ്രാമ പഞ്ചായത്തും അടക്കണം. എന്നാൽ 130 രൂപ വിലയിട്ട് ഗുണഭോക്താക്കൾക്ക് നൽകിയ കോഴിക്കുഞ്ഞുങ്ങൾക്ക് ഇതിൻ്റെ നാലിലൊന്ന് പോലും വിലയില്ലെന്നാണ് പ്രതിപക്ഷ മെമ്പർമാർ ആരോപിക്കുന്നത്. മുൻവർഷങ്ങളിലെല്ലാം ഒരു സമിതിയുണ്ടാക്കിയാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയിരുന്നതെന്നും എന്നാൽ ഇത്തവണ അതും ഉണ്ടായില്ലന്നും പ്രതിപക്ഷ മെമ്പർമാർ ആരോപിച്ചു.

മുട്ടക്കോഴി വിതരണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപിച്ച് പ്രതിപക്ഷ മെമ്പർ കോഴിക്കുഞ്ഞുങ്ങളുമായെത്തി പ്രതിഷേധിക്കുകയായിരുന്നു. 50 ശതമാനം വിഹിതം പഞ്ചായത്ത് വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന് തയാറായിട്ടില്ലന്നും ഗുണഭോക്തൃവിഹിതമായി വാങ്ങിയ പണം തിരികെ നൽകണമെന്നും ഇടത് മെമ്പർമാർ പറഞ്ഞു.

സമീപ പഞ്ചായത്തുകളിലെല്ലാം തീർത്തും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമ്പോൾ കാരശ്ശേരിയിൽ മാത്രമാണ് ഗുണഭോക്തൃവിഹിതം വാങ്ങുന്നതെന്നും പ്രതിപക്ഷ മെമ്പർമാർ പറഞ്ഞു. കെപി ഷാജി, കെ ശിവദാസൻ, ഇപി അജിത്ത്, എംആർ സുകുമാരൻ, കെകെ നൗഷാദ്, സിജി സിബി, ശ്രുതി കമ്പളത്ത് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.