ETV Bharat / state

Attack on journalists| മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കി കോണ്‍ഗ്രസ്

വിമത യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍കരെ (Journalist in Kozhikode) മര്‍ദിച്ചിട്ടും (Attack on journalists) അരിശം തീരാതെ അവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് (Kozhikode DCC).

media persons  Rebel meeting  congress  congress Rebel meeting  Kasaba Police kozhikkode  കോഴിക്കോട് കസബ പൊലീസ്  മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  കോണ്‍ഗ്രസ് വിമത യോഗം  മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
Case against media persons| കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
author img

By

Published : Nov 20, 2021, 9:25 AM IST

Updated : Nov 20, 2021, 9:37 AM IST

കോഴിക്കോട്: കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും (Journalist in Kozhikode) തമ്മിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. വിമതയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ കൂട്ടം ചേര്‍ന്ന് തല്ലിയതിന് (Attack on journalists) പിന്നാലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് (Kozhikode DCC) നേതാവിന്‍റെ മകള്‍. പെണ്‍കുട്ടിയെ ആക്രമിച്ചുവെന്ന് ആരോപിച്ച് 354-ാം വകുപ്പ് പ്രകാരമാണ് കേസ്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പാണ് ഇത്.

രാമനാട്ടുകര നഗരസഭാ വൈസ് ചെയർമാനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ (DCC General Secretary) സുരേഷ് കീച്ചമ്പ്രയുടെ മകളാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കസബ പൊലീസ് സാജൻ വി നമ്പ്യാർ (മാതൃഭൂമി), എം ടി വിധുരാജ് (മലയാള മനോരമ), ബിനുരാജ് (ദേശാഭിമാനി) എന്നിവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡി.സി.സി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തില്‍ നടപടിക്ക് വിധേയമായ വ്യക്തിയാണ് സുരേഷ് കീച്ചമ്പ്ര.

പ്രധാന പ്രതികള്‍ക്ക് പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍

കഴിഞ്ഞ ശനിയാഴ്ചയാണ് (നവംബര്‍ 13 2021) എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം ചേർന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പ്രധാന പ്രതിയും ചേവായൂർ ബാങ്ക് പ്രസിഡന്‍റുമായ പ്രശാന്ത് കുമാറിനെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജീവൻ തിരുവച്ചിറയെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നാണ് ഡി.സി.സി അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തൽ.

വനിത മാധ്യമ പ്രവർത്തകർക്കുൾപ്പെടെ അസഭ്യ വർഷവും കൈയേറ്റവും ഏറ്റുവാങ്ങേണ്ട സാഹചര്യമുണ്ടായിട്ടും ജാഗ്രതപുലർത്താതിരുന്ന ഡിസിസി മുൻ അധ്യക്ഷൻ യു രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും നിർദേശമുണ്ട്. യു രാജീവന്‍റെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പ് യോഗം ചേർന്നത്.

also read: Infighting In LJD| എല്‍.ജെ.ഡി പിളരുമോ? അതോ തര്‍ക്കം തീരുമോ? നിര്‍ണായക യോഗം ഇന്ന്

ആക്രമണം നടത്തിയ പ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സുരേഷിനെ പരസ്യമായി താക്കീത് ചെയ്യും. ബുധനാഴ്ച രാത്രി ഡിസിസിക്ക് കിട്ടിയ അന്വേഷണ റിപ്പോർട്ടും ശിപാർശയും കെപിസിസിക്ക് കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ നി‍‍ർദേശപ്രകാരമാണ് നടപടി. മാധ്യമ പ്രവർത്തകർക്ക് നേരെ നടത്തിയ കയ്യേറ്റം കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് അന്വേഷണ കമ്മിഷന്‍റെ വിലയിരുത്തൽ.

അക്രമത്തിരായ മാധ്യമപ്രവർത്തകർ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദമായി മൊഴിയെടുത്തിരുന്നു. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു. ജില്ലയിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ സിവി കുഞ്ഞികൃഷ്ണന്‍റെയും ജോണ്‍ പൂതക്കുഴിയുടെയും നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനാണ് ഡിസിസി പ്രസിഡന്‍റിന് റിപ്പോർട്ട് നൽകിയത്.

Last Updated : Nov 20, 2021, 9:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.