ETV Bharat / state

കോഴിക്കോട് ബാലവിവാഹം: പ്രതികള്‍ ഒളിവില്‍, അന്വേഷണം ശക്തമാക്കി പൊലീസ് - കോഴിക്കോട് സിജെഎം കോടതി

കുറ്റിക്കാട്ടൂരിലെ പള്ളിയില്‍ വച്ച് നടന്ന ബാലവിവാഹത്തില്‍ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനാണ് ഒന്നാം പ്രതി. ഇയാള്‍ക്ക് പുറമെ പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും അന്വേഷണസംഘം പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

kozhikode child marriage  child marriage  kozhikode child marriage case  kerala child marriage  ബാലവിവാഹം  കോഴിക്കോട് ബാലവിവാഹം  കണ്ണൂർ പെരിങ്ങത്തൂർ  കോഴിക്കോട് സിജെഎം കോടതി  ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ
കോഴിക്കോട് ബാലവിവാഹം: പ്രതികള്‍ ഒളിവില്‍, അന്വേഷണം ശക്തമാക്കി പൊലീസ്
author img

By

Published : Nov 25, 2022, 12:34 PM IST

കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിലവില്‍ കേസിലെ ഒന്നാം പ്രതിയായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനൊപ്പമാണ് പെണ്‍കുട്ടി. അതേസമയം സംഭവത്തില്‍ കോഴിക്കോട് സിജെഎം കോടതിയിൽ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫിസർ ഇന്ന് വിശദമായ റിപ്പോർട്ട് നൽകും.

കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വച്ച് നടന്ന ബാലവിവാഹത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളും പ്രതിപ്പട്ടികയിലുണ്ട്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയ ശേഷം, ബാലവിവാഹ നിരോധന നിയമത്തിന് പുറമെ കേസിൽ പോക്സോ വകുപ്പ് കൂടി ചേർക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

നവംബർ 18നായിരുന്നു വിവാഹം നടന്നത്. പെൺകുട്ടിക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളജ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.