കോഴിക്കോട്:ജില്ലയിലെ നെഹ്‌റു യുവകേന്ദ്രയും വളയം സാരഥി ക്ലബ്ബ് മഞ്ചാന്തറയും സംയുക്‌തമായി ക്ലീന്‍ വില്ലേജ് ഗ്രീന്‍ വില്ലേജ് ശില്‌പശാല സംഘടിപ്പിച്ചു. പ്ലാസ്റ്റിക്ക് മാലിന്യ മുക്ത ഹരിത വില്ലേജുകള്‍ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വളയം മഞ്ചാന്തറയിലെ വയോജന പാര്‍ക്കിലായിരുന്നു ശില്‌പശാല സംഘടിപ്പിച്ചത്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ശില്‌പശാലയില്‍ പങ്കെടുത്തത്. നെഹ്‌റു യുവ കേന്ദ്ര ജില്ല കോ-ഓഡിനേറ്റര്‍ സി സനൂപ് ശിൽപശാല ഉദ്ഘാഘാടനം ചെയ്‌തു. സാരഥി ക്ലബ് പ്രസിഡന്‍റ് എം.മിനില്‍ അധ്യക്ഷത വഹിച്ചു. ശില്‌പശാലയുടെ ഭാഗമായി പ്ലാസ്റ്റിക്ക് എങ്ങനെ ഒഴിവാക്കാം, കാലാവസ്ഥ വ്യതിയാനം എന്നിവയെ കുറിച്ച് ബോധവൽക്കരണവും നടത്തി.