ETV Bharat / state

പ്രളയജലമിറങ്ങി; വീട്ടിൽ തിരിച്ചെത്താനാവാതെ നൂറുകണക്കിന് കുടുംബങ്ങൾ - kerala flood

കൊടിയത്തൂർ ചെറുവാടി പുത്തലം, താഴത്ത് മുറി ഭാഗങ്ങളിലായി ഇരുനൂറിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്

പ്രളയജല
author img

By

Published : Aug 15, 2019, 11:51 PM IST

Updated : Aug 16, 2019, 2:29 AM IST

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലുകളിൽ ഏറ്റവുമധികം ദുരിതമുണ്ടായത് ചാലിയാറിന്‍റെ തീരങ്ങളിലുള്ള കുടുംബങ്ങൾക്കാണ്. പ്രളയജലമിറങ്ങി നാല് ദിവസമായിട്ടും നൂറ് കണക്കിന് കുടുംബങ്ങളാണ് സ്വന്തം വീടുകളിൽ തിരികെയെത്താന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത്. കൊടിയത്തൂർ ചെറുവാടി പുത്തലം, താഴത്ത് മുറി ഭാഗങ്ങളിലായി ഇരുനൂറിലധികം കുടുംബങ്ങൾക്കാണ് ദുരിതം. ഈ ഭാഗങ്ങളിൽ അടിഞ്ഞ് കൂടിയത് ലോഡ് കണക്കിന് എക്കൽ മണ്ണാണ്. പല സ്ഥലങ്ങളിലും മുട്ടോളം ഉയരത്തിലാണ് ചെളി അടിഞ്ഞത്.

ചാലിയാറിന്‍റെ തീരത്ത് ദുരിതം തുടരുന്നു

സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പകുതിയോളം സ്ഥലത്തെ ചെളി മാറ്റാനായി. വലിയ പമ്പ് സെറ്റുകളും കലപ്പയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ചെളി മാറ്റുന്നത്.

ചെറുവാടിയിലെ വ്യാപാര മേഖലക്കും കനത്ത നഷ്ടമാണ് ഈ പ്രളയം വരുത്തിവച്ചത്. 90 ശതമാനം കടകളും വെള്ളത്തിൽ മുങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു. ഇനിയും കടകൾ വൃത്തിയാക്കി തുറന്ന് പ്രവർത്തിക്കാനായിട്ടില്ല. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്‍റെ ചെറുവാടി ഭാഗത്തെ മാത്രം പുനർനിർമിക്കണമെങ്കിൽ തന്നെ കോടികൾ ആവശ്യമായി വരുമെന്ന കാര്യത്തിൽ സംശയമില്ല.

Intro:ഗ്രാമീണ മേഖല. ഭൂരിതം തനെ Body:പ്രളയജലമിറങ്ങിയിട്ട് 4 ദിവസം; ഇനിയും വീട്ടിൽ തിരിച്ചെത്താനാവാതെ നൂറ് കണക്കിന് കുടുംബങ്ങൾ
കോഴിക്കോട് മലപ്പുറം ജില്ലകളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലുകളിൽ ഏറ്റവുമധികം ദുരിതമുണ്ടായത് ചാലിയാറിന്റെ തീരങ്ങളിൽ വസിക്കുന്ന കുടുംബങ്ങൾക്കാണ്. പ്രളയജലമിറങ്ങി 4 ദിവസമാവുമ്പോഴും ഇനിയും നൂറ് കണക്കിന് കുടുംബങ്ങളാണ് സ്വന്തം വീടുകളിൽ കഴിയാനാവാതെ ദുരിതമനുഭവിക്കുന്നത്. കൊടിയത്തൂർ ചെറുവാടി പുത്തലം, താഴത്ത് മുറി ഭാഗങ്ങളിലായി 200 ലധികം കുടുംബങ്ങൾ ഇങ്ങനെ ദുരിതത്തിലായിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ അടിഞ്ഞ് കൂടിയത് ലോഡ് കണക്കിന് എക്കൽ മണ്ണാണ്. പല സ്ഥലങ്ങളിലും മുട്ടോളം ഉയരത്തിലാണ് ചെളി അടിഞ്ഞ് കൂടിയത്. ചരിത്രത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു. വീടുകളുടെ മുറ്റത്തും റൂമുകളിലും പറമ്പുകളിലുമെല്ലാം ചെളി കൂമ്പാരം തന്നെയാണ്. * സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ 3 ദിവസമായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പകുതിയോളം സ്ഥലത്തെ ചെളി മാറ്റാനായിട്ടുണ്ട്. റോഡുകൾ ഉൾപ്പെടെയുള്ള സ്ഥലത്ത് ഇപ്പോഴും ചെളി കൂമ്പാരം തന്നെയാണ്. വലിയ പമ്പ് സെറ്റുകൾ ഉപയോഗിച്ച് കലപ്പയും മറ്റ് ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയാണ് ചെളി കൂമ്പാരം മാറ്റുന്നത്. * ഇനിയും ദിവസങ്ങൾ എടുത്താൽ മാത്രമേ ഈ ഭാഗത്തെ ചെളി മാറ്റാനാവൂ.അത് വരെ ബന്ധുവീടുകളിലും മറ്റും കഴിയേണ്ട ഗതികേടിലാണ് ചെറുവാടിക്കാർ.* ചെറുവാടിയിലെ
വ്യാപാര മേഖലക്കും കനത്ത നഷ്ടമാണ് ഈ പ്രളയം വരുത്തിവെച്ചത്. 90 ശതമാനം കടകളും വെള്ളത്തിൽ മുങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു. ഇനിയും കടകൾ വൃത്തിയാക്കി തുറന്ന് പ്രവർത്തിക്കാനായിട്ടില്ല. *
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ചെറുവാടി ഭാഗത്തെ മാത്രം പുനർ നിർമ്മിക്കണമെങ്കിൽ തന്നെ കോടികൾ ആവശ്യമായി വരുമെന്ന കാര്യത്തിൽ സംശയമില്ലConclusion:ഇ ടി വി ഭാരതി കോഴിക്കോട്
ഇബ്രാഹിം നാട്ടുകാരൻ
Last Updated : Aug 16, 2019, 2:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.