കോഴിക്കോട് : മെഡിക്കല്‍ കോളജിലെ അക്രമസംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സുരക്ഷാജീവനക്കാർ നൽകിയ ഹർജിയിൽ വിശദീകരണം തേടി കോടതി. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ള എതിർ കക്ഷികളുടെ വിശദീകരണമാണ് കോടതി ആവശ്യപ്പെട്ടത്. മര്‍ദനമേറ്റ ദിനേശന്‍ അടക്കം മൂന്നുപേര്‍ നല്‍കിയ ഹർജിയില്‍ ജസ്‌റ്റിസ് സിയാദ് റഹ്മാന്‍റേതാണ് നടപടി.
നിലവില്‍ ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കൂടാതെ ഭരിക്കുന്ന പാർട്ടിയിലെ പ്രവർത്തകരാണ് പ്രതികളെന്നതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ഓഗസ്‌റ്റ് 31 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.