ETV Bharat / state

കോഴിക്കോട് കനോലി കനാലില്‍ ആറ് പെരുമ്പാമ്പുകള്‍; ഒന്നിനെ പിടികൂടി - പെരുമ്പാമ്പുകളെ

ഇതിന് മുമ്പും കനോലി കനാലിൽ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്. എന്നാൽ കൂട്ടത്തോടെ ആറോളം പാമ്പുകള്‍ ഇതാദ്യമായാണ്

Kozhikkode  Kanoli Canal  group of Pythons  Python  കനോലി കനാലില്‍  കനോലി  കോഴിക്കോട്  പെരുമ്പാമ്പിൻ കൂട്ടം  പെരുമ്പാമ്പുകളെ  വനം വകുപ്പ്
കനോലി കനാലില്‍ പെറുമ്പാമ്പിന്‍ കൂട്ടം
author img

By

Published : Dec 12, 2022, 7:23 PM IST

കനോലി കനാലില്‍ പെറുമ്പാമ്പിന്‍ കൂട്ടം

കോഴിക്കോട്: കനോലി കനാലിൽ പെരുമ്പാമ്പിൻ കൂട്ടം. ആറ് പെരുമ്പാമ്പുകളെയാണ് കനാലിൽ കണ്ടെത്തിയത്. പാമ്പുകളെ കാണാൻ ആളുകള്‍ തടിച്ച് കൂടിയതോടെ കാരപ്പറമ്പ് ജങ്‌ഷനിൽ വലിയ ഗതാഗതക്കുരുക്കുമുണ്ടായി.

ഇതിന് പിന്നാലെ വനം വകുപ്പ് അധികൃതരെത്തി ഒരു പെരുമ്പാമ്പിനെ പിടികൂടി. മറ്റൊരെണ്ണത്തെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട് പാമ്പ് പിടിത്തക്കാരാണ് സംഘത്തിലുണ്ടായിരുന്നത്. ജനങ്ങൾ കൂടിയതോടെ ബാക്കി പാമ്പുകളെല്ലാം വെള്ളത്തിലേക്ക് രക്ഷപ്പെട്ടു.

ഇതിന് മുമ്പും കനോലി കനാലിൽ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്. എന്നാൽ കൂട്ടത്തോടെ ആറോളം പാമ്പുകള്‍ ഇതാദ്യമായാണ്. കനാൽ തീരത്തെ ഇറച്ചിക്കോഴി കടകളില്‍ നിന്നുള്ള മാലിന്യങ്ങൾ തള്ളുന്ന സ്ഥലം കൂടിയാണിത്. ഇരയെ പിടികൂടിയ ശേഷം വിശ്രമിക്കുന്ന ഈ പാമ്പുകൾക്ക് ഏറെക്കുറെ ഒരേ വലിപ്പമാണുണ്ടായിരുന്നത്. അതേസമയം സാധാരണ പെരുമ്പാമ്പുകളെ കാണുന്ന ഇടമാണ് ഇതെന്ന് വനം വകുപ്പ് അധികൃതരും വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.