കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.66 ശതമാനത്തിലെത്തി. ജില്ലയിൽ ഇതാദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5015 പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേർക്കും രോഗം സ്ഥിരീകരിച്ചു. 186 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4820 പേർക്കാണ് രോഗം ബാധിച്ചത്.
19663 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്എൽടിസി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1567 പേർ കൂടി രോഗമുക്തിനേടി. പുതുതായി വന്ന 8419 പേർ ഉൾപ്പെടെ ജില്ലയിൽ 76276 പേർ നിരീക്ഷണത്തിലുണ്ട്.