ETV Bharat / state

കോഴിക്കോട്ടെ പക്ഷിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ഇതുവരെ കൊന്നത് 13,000 കോഴികളെ - കരിങ്കോഴി

കോഴിക്കോട് ചാത്തമംഗലത്തെ സര്‍ക്കാരിന് കീഴിലുള്ള പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറ് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് ആര്‍ആർടി ടീമുകളെ സജ്ജീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ല ഭരണകൂടം

Kozhikkode Bird Flu  Preventive measures to Bird Flu  Rapid Response Teams in Kozhikkode  കോഴിക്കോട്ടെ പക്ഷിപ്പനി  പക്ഷിപ്പനി  പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ  കോഴിക്കോട് ജില്ലാ ഭരണകൂടം  ചാത്തമംഗലത്തെ സര്‍ക്കാരിന് കീഴിലുള്ള പൗൾട്രി ഫാം  ആര്‍ആർടി ടീമുകള്‍  പ്രാദേശിക കോഴി വളർത്തു കേന്ദ്രങ്ങള്‍  കോഴികളെ കൊന്നൊടുക്കല്‍  പക്ഷിപ്പനി എങ്ങനെ തടയാം  എച്ച് 5 എൻ1  പാരന്‍റ് സ്‌റ്റോക്ക്  കലിംഗബ്രൗൺ  ഗ്രാമപ്രിയ  ഗ്രാമശ്രീ  കരിങ്കോഴി  ന്യൂമോണിയ എങ്ങനെ കണ്ടെത്താം
കോഴിക്കോട്ടെ പക്ഷിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം
author img

By

Published : Jan 13, 2023, 6:14 PM IST

കോഴിക്കോട്ടെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ

കോഴിക്കോട്: ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ല ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി ചാത്തമംഗലത്തെ സർക്കാരിന് കീഴിലുള്ള പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കി. ഫാമിൽ രണ്ടു ദിവസത്തിനിടെ വിരിഞ്ഞ പതിനായിരം കുഞ്ഞുങ്ങൾ ഉൾപ്പെടെ 13,000 കോഴികളെയാണ് ഇതിനകം കൊന്നൊടുക്കിയത്.

ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഇതിനായി ആറ് അംഗങ്ങൾ ഉൾപ്പെടുന്ന പത്ത് ആര്‍ആർടി ടീമുകളെയാണ് സജ്ജീകരിച്ചിട്ടുള്ളത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, പൊലീസ്, വില്ലേജ് വാർഡ് പ്രതിനിധികൾ എന്നിവരാണ് ടീമിലുള്ളത്. കൊന്നെടുക്കിയ വലിയ പക്ഷികൾക്ക് 200 രൂപയും ചെറുതിന് 100 രൂപ വീതവുമാണ് നഷ്‌ടപരിഹാരം നൽകുക.

ഭോപ്പാലിലെ പരിശോധന ഫലം: ചത്ത കോഴികൾക്ക് പക്ഷിപ്പനിയാണെന്ന് ഭോപ്പാലിലെ നാഷ്‌ണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്ഥിരികരിച്ചത്. അതിവ്യാപന ശേഷിയുള്ള എച്ച് 5 എൻ1 വകഭേദമാണ് കണ്ടത്തിയത്. 5300 ബ്രീഡിങ്ങിനായുള്ള (പാരന്‍റ് സ്‌റ്റോക്ക്) കോഴികളാണ് ഇവിടെയുണ്ടായിരുന്നത്. ഇതിലെ രണ്ടായിരത്തോളം എണ്ണമാണ് നിലവിൽ ചത്തത്. കലിംഗബ്രൗൺ, ഗ്രാമപ്രിയ, ഗ്രാമശ്രീ, കരിങ്കോഴി ഇനങ്ങളെയും 14 ഇനം അലങ്കാരക്കോഴികളെയും ഇവിടെ നിന്ന് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.

ആദ്യം ന്യുമോണിയ: ജനുവരി ആറിനാണ് ഇവിടത്തെ കോഴികളിൽ ചിലത് ചത്തത്. എന്നാല്‍ ഫാമിൽ തന്നെ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിൽ ന്യൂമോണിയയാണെന്നാണ് കണ്ടെത്തിയത്. തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്കയച്ചു. അന്ന് വൈകീട്ട് തന്നെ പക്ഷിപ്പനി സാധ്യത സംശയിക്കുന്നതായി ഫലം വന്നു.

ചാവുന്ന കോഴികളുടെ എണ്ണം കൂടിയതിനാൽ കണ്ണൂർ ആർഡിഡിഎൽ, തിരുവല്ല എഡിഡിഎൽ എന്നിവിടങ്ങളിലും പരിശോധന നടത്തി. പ്രാഥമിക പരിശോധനകളിൽ പക്ഷിപ്പനി സംശയം തോന്നിയതിനാൽ സാംപിളുകൾ ഭോപാലിലെ ലാബിലേക്ക് അയക്കുകയായിരുന്നു.

പഴുതടച്ച പ്രതിരോധം: കോഴികൾ ചത്ത ആറുമുതൽ തന്നെ ഫാം അടച്ചതായും കോഴിക്കുഞ്ഞുങ്ങളും മുട്ടയും വിതരണം ചെയ്യുന്നത് നിർത്തിവെച്ചതായും അധികൃതർ പറഞ്ഞു. സമ്പർക്കം ഒഴിവാക്കി ജോലിക്കാരെ മാറ്റിയിട്ടുണ്ട്. ചൂലൂർ ഹെൽത്ത് സെന്‍ററിൽ നിന്ന് ആരോഗ്യപ്രവർത്തകര്‍ എത്തി പ്രതിരോധമരുന്നുകൾ നൽകുകയും ജീവനക്കാർക്കാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തതായും ഇവര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.